
കോട്ടയം: പാമ്പാടിയിലും സമീപപ്രദേശങ്ങളിലും മരപ്പട്ടിശല്യം രൂക്ഷമാകുന്നു. പ്രത്യേകിച്ച് രാത്രികളിൽ വീടുകളുടെ മേൽക്കൂരയിലും പരിസരത്തും ഇവയുടെ സാന്നിധ്യം വർധിച്ചതോടെ നാട്ടുകാരുടെ ഉറക്കവും നഷ്ടപ്പെട്ടിരിക്കുകയാണ്. തടിമേഞ്ഞതും സീലിംഗ് ചെയ്തതുമായ വീടുകളിലാണ് മരപ്പട്ടികളുടെ ശല്യം കൂടുതലായി കാണുന്നത്.
പഴവര്‍ഗങ്ങളും പനംകുരു ഉള്‍പ്പെടെയുള്ളവയും ഭക്ഷണമാക്കിയതിനുശേഷം മരപ്പട്ടികള്‍ കിണറുകളിലെ വെള്ളം മലിനമാക്കുന്നതും പതിവ് സംഭവമാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവയുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. സംരക്ഷിത ജീവിവർഗത്തിൽ ഉൾപ്പെടുന്നതിനാൽ ഇവയെ പിടികൂടുന്നത് നിയമവിരുദ്ധമാണ്, ഇതുമൂലം പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കാതെ നാട്ടുകാർ ആശങ്കയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പുപിടുത്തത്തിനായി വിദഗ്ധരെ നിയോഗിച്ചതുപോലെ മരപ്പട്ടിയെ പിടിച്ചു കാട്ടിലേക്ക് അയയ്ക്കാന്‍ എല്ലാ ജില്ലകളിലും ആളുകളെ നിയോഗിക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.