play-sharp-fill
ഏഷ്യൻ ഇലവിനിൽ ഇന്ത്യാ -പാക്കിസ്ഥാൻ താരങ്ങൾ ഒരുമിക്കില്ലെന്ന് ബിസിസിഐ;   “അന്തിമ തീരുമാനം സൗരവ് ഗാംഗുലിയുടേത്”

ഏഷ്യൻ ഇലവിനിൽ ഇന്ത്യാ -പാക്കിസ്ഥാൻ താരങ്ങൾ ഒരുമിക്കില്ലെന്ന് ബിസിസിഐ; “അന്തിമ തീരുമാനം സൗരവ് ഗാംഗുലിയുടേത്”

 

സ്വന്തം ലേഖകൻ

മുംബൈ: ഇന്ത്യയുടെയും പാകിസ്താന്റെയും കളിക്കാർ ഏഷ്യൻ ഇലവനു വേണ്ടി ഒരുമിച്ചു കളിക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് ബിസിസിഐയുയെ ജോയിന്റെ സെക്രട്ടറിയും മലയാളിയുമായ ജയേഷ് ജോർജ് വ്യക്തമാക്കിയത്. കൊൽക്കത്തയിൽ നടന്ന ഇന്ത്യ- ബംഗ്ലാദേശ് പിങ്ക് ബോൾ ടെസ്റ്റിനിടെ ഇതുമായി ബന്ധപ്പെട്ടു ചർച്ചകൾ നടന്നിരുന്നു. ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങൾ ഒരുമിച്ച് കളിക്കാൻ സാധ്യതയില്ല.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തിയ ശേഷം സൗരവ് ഗംഗുലി അന്തിമ തീരുമാനെടുക്കുമെന്നും ജയേഷ് ജോർജ് വിശദമാക്കി. കഴിഞ്ഞ ഏഴ് വർഷമായി ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടക്കാറില്ല. ഇരുരാജ്യങ്ങൾക്കും ഇടയിലെ രാഷ്ട്രീയ വൈരമാണ് പരമ്പര നടക്കാതിരിക്കാനുളള പ്രധാന കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഷ്യൻ ഇലവനും-ലോക ഇലവനും തമ്മിൽ ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന സൂപ്പർ പോരാട്ടത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. പതിവിന് വിപരീതമായി അഞ്ച് ഇന്ത്യൻ താരങ്ങളെ ഏഷ്യൻ ഇലവനായി വിട്ടുകൊടുക്കാൻ ബിസിസിഐ സമ്മതിച്ചതോടെയാണ് പോരാട്ടം ലോകശ്രദ്ധയിലേക്കെത്തിയത്.

ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ 100ാം പിറന്നാൾ ദിനാഘോഷത്തിന്റെ ഭാഗമായാണ് ലോക ഇലവനും ഏഷ്യൻ ഇലവനും തമ്മിൽ രണ്ടു ടി20 മൽസരങ്ങളുടെ പരമ്പര സംഘടിപ്പിക്കുന്നത്. 2020 മാർച്ച് 18, 21 തിയ്യതികളിൽ മിർപൂരിലായിരിക്കും മൽസരം.