ഏഷ്യ കപ്പ്; ഫൈനല്‍ ലക്ഷ്യമിട്ട് പാകിസ്ഥാനും, ബംഗ്ലാദേശും ഇന്ന് ഏറ്റുമുട്ടും

Spread the love

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഫൈനലിലെ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം. പാകിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീമിന് സെപ്റ്റംബർ 28ന് നടക്കുന്ന ഫൈനലിൽ ഇന്ത്യയെ നേരിടും.

ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയോട് പരാജയപ്പെട്ട ഇരുടീമുകളും ശ്രീലങ്കയ്ക്കെതിരെ വിജയങ്ങൾ നേടിയിരുന്നു. തോല്‍ക്കുന്ന ടീം പുറത്താവും. ദുബായില്‍ രാത്രി എട്ടിനാണ് മല്‍സരം തുടങ്ങുക. ഇരു ടീമുകളും ഇത്തവണ ഏഷ്യാകപ്പില്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്.

ഇന്ത്യക്കെതിരായ മത്സരത്തിൽ ബംഗ്ലാദേശ് ടീമിന്റെ ബാറ്റിംഗ് നിരയ്ക്ക് കാര്യമായ സംഭാവന നൽകാനായില്ല. സെയ്ഫ് ഹസ്സൻ 69 റൺസ് നേടിയെങ്കിലും മറ്റുള്ളവർ നിരാശപ്പെടുത്തി. ഒൻപത് കളിക്കാർ രണ്ടക്കം കാണാതെ പുറത്തായിരുന്നു. മറുവശത്ത്, പാകിസ്ഥാൻ ടീം ക്യാപ്റ്റൻ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവരില്ലാതെയാണ് കളിക്കുന്നത്. നിലവിലെ ക്യാപ്റ്റൻ സൽമാൻ ആഘയുടെ പ്രകടനവും പ്രതീക്ഷക്കൊത്തതല്ല. ടൂർണമെന്റിൽ ഇന്ത്യയോട് രണ്ട് തവണയും പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ നടന്ന ടി20 മത്സരങ്ങളിൽ പാക്കിസ്ഥാനാണ് ബംഗ്ലാദേശിനെതിരെ മുൻതൂക്കം നേടിയിട്ടുള്ളത്. എന്നാൽ അവസാന മൂന്ന് മത്സരങ്ങളിൽ ബംഗ്ലാദേശ് രണ്ട് വിജയങ്ങൾ സ്വന്തമാക്കിയിരുന്നു. ലൈറ്റൺ ദാസ് ആണ് ബംഗ്ലാദേശിന്റെ ക്യാപ്റ്റൻ. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

പാകിസ്ഥാൻ സാധ്യതാ സ്ക്വാഡ്: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഘ (c), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ് (wk), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്, ഹസൻ അലി, മുഹമ്മദ് വാസിം, സുഫിയാൻ, സുഫിയാൻ, സുഫിയാൻ മുക്സാ, ഷാ, ഹസൻ നവാസ്

ബംഗ്ലാദേശ് സാധ്യതാ സ്‌ക്വാഡ്: സെയ്ഫ് ഹസ്സൻ, തൻസിദ് ഹസൻ തമീം, ലിറ്റൺ ദാസ് (wk/c), തൗഹിദ് ഹൃദയ്, ഷമീം ഹൊസൈൻ, ജാക്കർ അലി, മഹേദി ഹസൻ, നസും അഹമ്മദ്, തസ്കിൻ അഹമ്മദ്, ഷൊരിഫുൾ ഇസ്ലാം, മുസ്തഫിസുർ റഹ്മാൻ, നൂറുൽ ഹസൻ, ഹൊസിൻ പർഷാദ്, മൊഹമ്മദ് ഇമോൻ, തൻസിം ഹസൻ സാക്കിബ്.