ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഒമാനെ തകർത്ത് പാകിസ്താൻ; 93 റൺസ് ജയം; അടുത്ത മത്സരം ഇന്ത്യക്കെതിരെ

Spread the love

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി പാകിസ്താന്‍. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഒമാനെതിരെ പാകിസ്ഥാന്‍ 93 റണ്‍സിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കി.

പാകിസ്ഥാന്‍റെ 160 റണ്‍സ് ചേസ് ചെയ്‌ത ഒമാന്‍ 16.4 ഓവറില്‍ 67 റണ്‍സില്‍ ഔള്‍ഔട്ടായി. രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തിയ സൈം അയൂബ്, സുഫിയാന്‍ മുഖീം, ഫഹീം അഷ്‌റഫ് എന്നിവരാണ് പാകിസ്ഥാന് വിജയമൊരുക്കിയത്. ഷഹീന്‍ ഷാ അഫ്രീദിയും അബ്രാര്‍ അഹമ്മദും മുഹമ്മദ് നവാസും ഓരോ വിക്കറ്റും നേടി.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 160-7 എന്ന സ്കോറില്‍ ഒതുങ്ങി. വണ്‍ഡൗണ്‍ ബാറ്ററും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ മുഹമ്മദ് ഹാരിസ് അര്‍ധസെഞ്ചുറി (43 പന്തില്‍ 66) നേടിയിട്ടും പാകിസ്ഥാന് കൂറ്റന്‍ സ്കോറിലെത്താനായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാക് ഓപ്പണര്‍ സൈം അയൂബും ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും ഗോള്‍ഡന്‍ ഡക്കായി. മൂന്ന് വിക്കറ്റ് വീതവുമായി ഷാ ഫൈസലും ആമിര്‍ കലാമും ഒമാനായി തിളങ്ങി. മുഹമ്മദ് നദീമിനാണ് മറ്റൊരു വിക്കറ്റ്. സഹീബ്‌സാദ ഫര്‍ഹാന്‍ (29 പന്തില്‍ 29), ഹസന്‍ നവാസ് (15 പന്തില്‍ 9), മുഹമ്മദ് നവാസ് (10 പന്തില്‍ 19), ഫഹീം അഷ്‌റഫ് (4 പന്തില്‍ 8), ഫഖര്‍ സമാന്‍ (16 പന്തില്‍ 23*), ഷഹീന്‍ അഫ്രീദി (1 പന്തില്‍ 2*) എന്നിങ്ങനെയായിരുന്നു മറ്റ് പാകിസ്ഥാന്‍ താരങ്ങളുടെ സ്കോര്‍.

എങ്കിലും, മറുപടി ബാറ്റിംഗില്‍ ഒമാനെ തുടക്കം മുതല്‍ പാക് ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കി. കൃത്യമായ ഇടവേളകളില്‍ ഒമാന്‍ വിക്കറ്റുകള്‍ പിഴുത് സൈം അയൂബും സുഫിയാന്‍ മുഖീമും തിളങ്ങി. ഒമാന്‍ ക്യാപ്റ്റന്‍ ജിതേന്ദര്‍ സിംഗ് ഒരു റണ്ണിലും, സഹ ഓപ്പണര്‍ ആമിര്‍ കലീം 13 റണ്ണിലും, മുഹമ്മദ് നദീം മൂന്ന് റണ്ണിലും, സുഫ്‌യാന്‍ മഹ്‌മൂദ് ഒരു റണ്ണിലും മടങ്ങി.

വിക്കറ്റ് കീപ്പര്‍ വിനായക് ശുക്ല നാല് പന്തില്‍ 2 റണ്‍സെടുത്ത് നില്‍ക്കേ റണ്ണൗട്ടായി. ഹമ്മദ് മിര്‍സ (23 പന്തില്‍ 27), ഷാ ഫൈസല്‍ (3 പന്തില്‍ 1) സിക്‌രിയ ഇസ്‌ലം (8 പന്തില്‍ 0), ഹസ്‌നൈന്‍ ഷാ (2 പന്തില്‍ 1), ഷക്കീല്‍ അഹമ്മദ് (23 പന്തില്‍ 10), സമയ് ശ്രീവാസ്‌തവ (11 പന്തില്‍ 5*) എന്നിങ്ങനെയായിരുന്നു മറ്റ് ഒമാന്‍ താരങ്ങളുടെ സ്കോര്‍. മൂന്ന് ഒമാന്‍ ബാറ്റര്‍മാരെ രണ്ടക്കം കണ്ടുള്ളൂ.