
ദുബായ്: ഏഷ്യാ കപ്പില്‍ തുടര്‍ന്നുള്ള മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാന്‍.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിൽ ഹസ്തദാനം ചെയ്യാതെ ടീം ഇന്ത്യ മടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെയാണ് പിന്മാറുമെന്ന പാകിസ്ഥാന്റെ ഭീഷണി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) ഔദ്യോഗികമായി പരാതി നൽകിയതോടെ വിവാദം കനത്തു.
ഐസിസി പെരുമാറ്റച്ചട്ടവും എംസിസി നിയമങ്ങളും ലംഘിച്ചുവെന്നാരോപിച്ച് മാച്ച് റഫറിയെ ഉടൻ നീക്കം ചെയ്യണമെന്ന് പിസിബി ആവശ്യപ്പെട്ടതായി നഖ്‌വി തിങ്കളാഴ്ച അറിയിച്ചു. ഐസിസി പെരുമാറ്റച്ചട്ടവും ക്രിക്കറ്റ് സ്പിരിറ്റുമായി ബന്ധപ്പെട്ട എംസിസി നിയമങ്ങളും മാച്ച് റഫറി ലംഘിച്ചതായി പിസിബി ഐസിസിക്ക് പരാതി നൽകിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ നിന്ന് മാച്ച് റഫറിയെ ഉടൻ നീക്കം ചെയ്യണമെന്ന് പിസിബി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് സമയത്ത് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പതിവ് ഹസ്തദാനം ഒഴിവാക്കിയിരുന്നു. പിസിബിയുടെ ആരോപണമനുസരിച്ച് സൽമാന് കൈ കൊടുക്കുന്നത് ഒഴിവാക്കാൻ പൈക്രോഫ്റ്റ് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ടോസ് സമയത്ത് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ക്യാപ്റ്റൻ സൽമാൻ അലി ആഘയോട് ഇന്ത്യൻ ക്യാപ്റ്റൻ സൽമാന് കൈ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പെരുമാറ്റം കായിക മനോഭാവത്തിന് എതിരാണെന്ന് ആരോപിച്ച് പാകിസ്ഥാൻ ടീം മാനേജ്മെന്റ് പ്രതിഷേധം രേഖപ്പെടുത്തിയെന്നും ബോർഡ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group