ഇന്ത്യന്‍ ടി20 ടീമില്‍ ഇടം നേടാന്‍ അവൻ ഇനി എന്ത് ചെയ്യണം;സെലക്ടര്‍മാര്‍ക്കെതിരെ ശ്രേയസിന്റെ അച്ഛന്‍

Spread the love

ഏഷ്യാ കപ്പ് 2025 ട്വന്റി ട്വന്റിക്കായുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യപാനം കഴിഞ്ഞ ദിവസമായിരുന്നു. ആരാധാകര്‍ ഏറെ പ്രതീക്ഷ വെച്ചിരുന്ന പല താരങ്ങളുമില്ലാതെയായിരുന്നു പട്ടിക പുറത്തുവന്നത്. അത്തരത്തില്‍ എല്ലാവരെയും ഞെട്ടിച്ച് ടീമിലിടം ലഭിക്കാതെ പോയ താരമായിരുന്നു ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്ററായ ശ്രേയസ് അയ്യര്‍. ഇപ്പോഴിതാ ശ്രേയസ് അയ്യരുടെ പിതാവ് സന്തോഷ് അയ്യര്‍ ടീം സെലക്ടര്‍മാരെ നിശിതമായി വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ്.

ശ്രേയസിനെ റിസര്‍വ് ടീമില്‍ പോലും ഉള്‍പ്പെടുത്താതെ സെലക്ടര്‍മാര്‍ തീര്‍ത്തും അവഗണിച്ചുവെന്നാണ് പല കോണുകളില്‍ നിന്ന് പുറത്തുവരുന്ന ആരോപണം.
‘ഇന്ത്യന്‍ ടി20 ടീമില്‍ ഇടം നേടാന്‍ ശ്രേയസ് മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് വരെ അതും ഒരു ക്യാപ്റ്റനെന്ന നിലയില്‍, ഐപിഎല്ലില്‍ വര്‍ഷം തോറും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 2024 ല്‍ കെകെആറിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചു, ഈ വര്‍ഷം കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഫൈനലിലേക്ക് എത്തിച്ചു’- സന്തോഷ് അയ്യര്‍ ചൂണ്ടിക്കാട്ടി.

‘അദ്ദേഹത്തെ ഇന്ത്യന്‍ ക്യാപ്റ്റനാക്കണമെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ കുറഞ്ഞത് അദ്ദേഹത്തിന് ടീമില്‍ ഇടം നല്‍കണമായിരുന്നു. പക്ഷേ ടീമില്‍ നിന്ന് ഒഴിവാക്കിയാലും, മുഖത്ത് വിയോജിപ്പ് പ്രകടിപ്പിക്കുന്ന രിതി അവനില്ല. ‘മേരാ നസീബ് ഹേ’ (എന്റെ ഭാഗ്യം) എന്ന് പറയും അദ്ദേഹം ശ്രേയസ് എപ്പോഴും ശാന്തനാണ്. അദ്ദേഹം ആരെയും കുറ്റപ്പെടുത്തുന്നില്ല. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ സ്വാഭാവികമായും അവന്് നിരാശയുണ്ടായിരിക്കണം’.-ശ്രേയസ് അയ്യരുടെ പിതാവ് കൂട്ടിച്ചേര്‍ത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group