ഏഷ്യാ കപ്പ് ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ ഇടിവ്; ഇന്ത്യ- പാക് പോരാട്ടത്തിന് ആളില്ല; ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റ് തീര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍

Spread the love

അബുദാബി: ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് ക്രിക്കറ്റ് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റു തീര്‍ന്നിട്ടില്ലെന്നു റിപോര്‍ട്ടുകള്‍.

ഈ മാസം 14ന് ദുബായിലാണ് ഇന്ത്യ- പാക് ഏഷ്യാ കപ്പ് പോരാട്ടം. ഓഗസ്റ്റ് 29 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഇന്നലെ രാത്രി 9 മണി വരെയുള്ള കണക്കനുസരിച്ച്‌ 50 ശതമാനം പോലും ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിട്ടില്ല. പ്രീമിയം സീറ്റിനാണ് ഏറ്റവും കൂടുതല്‍ വില. ഒരു പ്രീമിയം സീറ്റിന് 4 ലക്ഷം വരെ മുടക്കണം.

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ- പാകിസ്താന്‍ മല്‍സരം ഇതേ വേദിയിലാണ് നടന്നത്. അന്ന് വില്‍പ്പന തുടങ്ങി മണിക്കൂറുകള്‍ കൊണ്ടു മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. ചാംപ്യന്‍സ് ട്രോഫി ടിക്കറ്റുകള്‍ അതിവേഗം വിറ്റു പോയപ്പോള്‍ ഇത്തവണ വില്‍പ്പന കുത്തനെ കുറഞ്ഞതില്‍ എമിറെറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. ഇന്ത്യ- പാക് പോരാട്ടങ്ങളില്‍ വലിയ മാറ്റം വരുന്നതിന്റെ സൂചനയായാണ് പലരും ടിക്കറ്റ് വില്‍പ്പന കുറഞ്ഞതിനെ കണക്കാക്കുന്നത്.

ഇന്ത്യ പാകിസ്താനെതിരേ ക്രിക്കറ്റ് കളിക്കുന്നതിനെതിരേയും വലിയ തോതിലുള്ള എതിര്‍പ്പുകളുണ്ട്. അതിനിടെയാണ് ടിക്കറ്റ് വില്‍പ്പനയിലും കുത്തനെ ഇടിവ് സംഭവിച്ചിരിക്കുന്നത്.