യുഎഇയെ വീഴ്ത്തി; പാകിസ്ഥാന്‍ ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍; ജയം 41 റണ്‍സിന്

Spread the love

ദുബായ്: യുഎഇയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലേക്ക്.

ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും സൂപ്പര്‍ ഫോറിലേക്ക് മുന്നേറി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇയുടെ മറുപടി 17.4 ഓവറില്‍ 105 റണ്‍സിന് അവസാനിച്ചു. 41 റണ്‍സിനാണ് പാകിസ്ഥാന്‍ വിജയിച്ചത്.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഒമാനെ നേരിടും. വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ നിരയില്‍ 35(35) റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ രാഹുല്‍ ചോപ്രയാണ് ടോപ് സ്‌കോറര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധ്രുവ് പരാശര്‍ 20(23), മലയാളി താരം അലിഷാന്‍ ഷറഫു 12(8), ക്യാപ്റ്റന്‍ മുഹമ്മദ് വസീം 14(15) എന്നിവര്‍ മാത്രമാണ് യുഎഇ നിരയില്‍ പിന്നീട് രണ്ടക്കം കടന്നത്. പാകിസ്ഥാന് വേണ്ടി ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും സയീം അയൂബ്, സല്‍മാന്‍ അലി ആഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.