
ഏഷ്യാ കപ്പ്: ആവേശം മഴ മുടക്കി; ഇന്ത്യ-പാക് പോരാട്ടം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചു; ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു; ഇനി തിങ്കളാഴ്ച ഇന്ത്യയുടെ രണ്ടാം മത്സരം
സ്വന്തം ലേഖകൻ
പല്ലെക്കെല്ലെ: ഏഷ്യാ കപ്പിലെ ഇന്ത്യ – പാക്കിസ്ഥാന്‍ മല്‍സരം മഴകാരണം ഉപേക്ഷിച്ചു. ഇതോടെ മൂന്നു പോയിന്റുമായി പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തി. അവസാന ഗ്രൂപ് മല്‍സരത്തില്‍ നേപ്പാളിനെ തോല്‍പിച്ചാല്‍ ഇന്ത്യയ്ക്കും സൂപ്പര്‍ ഫോറിലെത്താം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 266 റണ്‍സെടുത്ത് പുറത്തായ ശേഷമാണ് മഴയെത്തിയത്.
മുന്‍നിര തകര്‍ന്ന മല്‍സരത്തില്‍ ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലേക്ക് പതിച്ചിരുന്നു. ഇഷാന്‍ കിഷന്‍ – ഹര്‍ദിക് പാണ്ഡ്യ അഞ്ചാം വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇരുവരും അര്‍ധസെഞ്ചുറി നേടി പുറത്തായി. തിങ്കളാഴ്ചയാണ് ഇന്ത്യ – നേപ്പാള്‍ മല്‍സരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഇന്ത്യൻ ഇന്നിങ്‌സിനിടെയും പലവട്ടം മഴ കളി മുടക്കിയെങ്കിലും ഇന്ത്യൻ ഇന്നിങ്‌സ് പൂര്‍ത്തിയായിരുന്നു. ഇന്നിങ്‌സിന്റെ ഇടവേളയില്‍ പെയ്ത മഴമൂലം പാക് ഇന്നിങ്‌സ് തുടങ്ങാൻ വൈകിയിരുന്നു. പിന്നീട് മഴ നിലച്ചപ്പോള്‍ 20 ഓവര്‍ മത്സരമെങ്കിലും സാധ്യമാകുമോ എന്ന് അമ്ബയര്‍മാര്‍ പരിശോധിച്ചെങ്കിലും ഇതിനിടെ വീണ്ടും മഴ എത്തിയതോടെ മത്സരം പൂര്‍ണണമായും ഉപേക്ഷിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. പിന്നാലെ കനത്ത മഴയെത്തിയതോടെ പാക്കിസ്ഥാന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല. മഴ തുടര്‍ന്നതോടെ ഇന്ത്യൻ സമയം 9.50-ന് മത്സരം പൂര്‍ത്തിയാക്കാൻ സാധിക്കില്ലെന്ന് അമ്ബയര്‍മാര്‍ അറിയിക്കുകയായിരുന്നു.
ഇതോടെ ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു. ഇന്ത്യൻ ഇന്നിങ്‌സിനിടെ രണ്ട് തവണ മഴ കളി തടസപ്പെടുത്തിയിരുന്നു. 4.2 ഓവര്‍ പിന്നിട്ടപ്പോഴായിരുന്നു ആദ്യം മഴയെത്തിയത്. പിന്നാലെ 11.2 ഓവര്‍ പിന്നിട്ടപ്പോഴും മഴ കളി തടസപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കാൻഡിയിലെ പല്ലെകെലെ സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയായിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായി. 87 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇഷാൻ കിഷൻ 82 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യൻ നിരയില്‍ തിളങ്ങാനായില്ല. 16 റണ്‍സെടുത്ത ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്‌കോറര്‍. പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവുമെടുത്തിരുന്നു.
ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഇഷാൻ കിഷൻ – ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 138 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്.
38-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തിയതിന് പിന്നാലെ കിഷനും(81 പന്തില്‍ 82) 239 റണ്‍സില്‍ ഹാര്‍ദ്ദിക്കും(90 പന്തില്‍ 87) മടങ്ങിയതോടെ ഇന്ത്യ 50 ഓവര്‍ പൂര്‍ത്തിയാക്കാതെ പുറത്തായി. രോഹിത് ശര്‍മ(11), ശുഭ്മാൻ ഗില്‍(10), വിരാട് കോലി(4), ശ്രേയസ് അയ്യര്‍(14), രവീന്ദ്ര ജഡേജ(14) എന്നിവര്‍ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം ഓവറില്‍ തന്നെ ക്യാപ്റ്റൻ രോഹിത് ശര്‍മയെ നഷ്ടമായി 22 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ക്യാപ്റ്റനെ ഷഹീൻ അഫ്രീദിയാണ് മടക്കിയത്. പിന്നാലെ ഏഴ് പന്തില്‍ നിന്ന് നാലു റണ്‍സുമായി വിരാട് കോലിയും അഫ്രീദിക്ക് മുന്നില്‍ കീഴടങ്ങി.
ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ശ്രേയസ് അയ്യര്‍ക്കും തിളങ്ങാനായില്ല. ഫോമിന്റെ മിന്നലാട്ടങ്ങള്‍ കാണിച്ചെങ്കിലും ഒമ്ബത് പന്തില്‍ നിന്ന് 14 റണ്‍സെടുത്ത അയ്യര്‍ ഹാരിസ് റൗഫിന്റെ ഷോര്‍ട്ട് ബോളില്‍ വീണു. നിലുറപ്പിക്കാൻ ശ്രമിച്ച ശുഭ്മാൻ ഗില്ലിന്റെ ഊഴമായിരുന്നു അടുത്തത്. 32 പന്തില്‍ നിന്ന് 10 റണ്‍സ് മാത്രമെടുത്ത ഗില്ലിനെയും ഹാരിസ് റൗഫാണ് പുറത്താക്കിയത്.