കടല്‍ കടന്ന് ആവേശം: ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് യുഎഇയില്‍; മത്സരങ്ങള്‍ സെപ്റ്റംബർ 9 മുതല്‍ 28 വരെ

Spread the love

ഡൽഹി: 2025 ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആതിഥേയത്വം വഹിക്കും.

ടൂർണമെന്റിന്റെ തീയതികള്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനുമായ മൊഹ്സിൻ നഖ്വി പ്രഖ്യാപിച്ചു.

സെപ്റ്റംബർ 9 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ വർഷത്തെ എസിസി പുരുഷ വിഭാഗം ഏഷ്യാ കപ്പിന്റെ തീയതികള്‍ സ്ഥിരീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും യുഎഇയില്‍ ക്രിക്കറ്റിന്റെ ഗംഭീര പ്രകടനം നടക്കുന്നതിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും നഖ്വി പ്രഖ്യാപിച്ച്‌ കൊണ്ട് എക്സില്‍ സന്തോഷം പങ്കുവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകള്‍ ഈ ടൂർണമെന്റില്‍ മാറ്റുരയ്ക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന ടീമുകള്‍.

രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോർമാറ്റിലാണ് മത്സരങ്ങള്‍.