
ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ച് കിരീടം നേടിയ ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങള്‍ക്കും പരിശീലക സംഘത്തിനുമായി 21 കോടി രൂപയാണ് ബിസിസിഐ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. എന്നാല്‍ കളിക്കാര്‍ക്കും കോച്ചിനും സപ്പോര്‍ട്ട് സ്റ്റാഫിനും എത്ര തുക വീതമായിരിക്കും ലഭിക്കുക എന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
കളിക്കാര്‍ക്ക് വമ്പൻ പാരിതോഷികം നല്‍കുമെന്നും ഏഷ്യാ കപ്പില്‍ ഇന്ത്യ പുറത്തെടുത്ത പ്രകടനത്തില്‍ രാജ്യത്തിനും ബിസിസിഐക്കു അഭിമാനമുണ്ടെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു. ഏഷ്യാ കപ്പില്‍ അപരാജിതരായാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലില്‍ അടക്കം മൂന്ന് തവണ പാകിസ്ഥാനെ നേരിട്ടപ്പോള്‍ മൂന്ന് തവണയും ജയിച്ചു കയറുകയായിരുന്നു.