
സ്വന്തം ലേഖിക
തിരുവനന്തപുരം: കളയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊന്ന കേസിൽ നാല് പേർ കൂടി അറസ്റ്റിലായി. തെൻമലയിൽ നിന്ന് സാഹസിക നീക്കത്തിലൂടെയാണു കൊല്ലം റൂറൽ പൊലീസും തമിഴ്നാട് ക്യു ബ്രാഞ്ചും ചേർന്ന് സംഘത്തെ പിടികൂടിയത്.
ഇതിലൊരാൾ വെടിവയ്പ്പിൽ നേരിട്ടു പങ്കെടുത്തയാളാണെന്നും കണ്ടെത്തി. ഇവരുടെ പേരും വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്ന നാല് പേർ ഒരു വാഹനത്തിൽ കടന്നിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെടിവയ്പ്പിനു ശേഷം സംഘം കേരളത്തിലെത്തിയതായി വിവരമുണ്ടായിരുന്നു. തെൻമല കടന്ന് കഴുതരുട്ടിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച സംഘത്തെ തെൻമല സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു.
പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തിൽ കയറി ജംക്ഷനിലെത്തിയ സംഘത്തെ കേരള തമിഴ്നാട് പൊലീസുകാർ സംയുക്തമായി പിടികൂടി. ഇവർ തിരികെ വരു്‌മ്പോൾ രക്ഷപ്പെടാതിരിക്കാൻ ദേശീയപാതയിൽ ലോറി കുറുകെയിട്ട് ഗതാഗതം തടഞ്ഞിരുന്നു. പിടിയിലായവരെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ അഞ്ച് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ട് പേരെയും വർഷങ്ങളായി പാലക്കാട് സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശികളുമാണ് നേരത്തെ പിടിയിലായത്.
കസ്റ്റഡിയിലെടുത്ത ഇഞ്ചിവിള സ്വദേശികളായ താസിം (31)സിദ്ധിക്(22) എന്നിവർക്ക് മുഖ്യ പ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുണ്ടെന്നെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ബുധനാഴ്ച ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേർന്ന് വെടിവെച്ചത്.