ഡ്യൂട്ടിയിലുള്ള എഎസ്ഐയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ!
സ്വന്തം ലേഖകൻ
മാരാരിക്കുളം: ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ ദുരൂഹ സാഹചര്യത്തിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ എആർ ക്യാമ്പിലെ എഎസ്ഐ ആലപ്പുഴ വാടക്കൽ ചെമ്പകശ്ശേരി വീട്ടിൽ ശ്രീകുമാർ (കണ്ണൻ- 51) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ മാരാരിക്കുളം റെയിൽവെ സ്റ്റേഷൻ സമീപത്താണ് മൃതദേഹം കണ്ടത്തിയത്. ശനിയാഴ്ച്ച രാത്രി ശ്രീകുമാർ ഡ്യൂട്ടിക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പെട്ടെന്ന് ബൈക്കിൽ പുറത്തിങ്ങി പോയതാണ്. ഇദ്ദേഹത്തെ അന്വേഷിച്ച് പോലീസും തിരച്ചിൽ നടത്തി. മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കി നടത്തിയ തിരച്ചിലിൽ പോലീസ് മാരാരിക്കുളത്തെത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ മാരാരിക്കുളം റെയിൽവേ സ്റ്റേഷന് തെക്ക് വശത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. എആർ ക്യാമ്പിലെ ജോലിക്കിടെ പെട്ടെന്ന് ശ്രീകുമാർ പുറത്തിറങ്ങേണ്ടി വന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.
Third Eye News Live
0