മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച സംഭവം; തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എ.എസ്.ഐയുടെ ഭർത്താവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
തിരുവല്ല: മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ വനിത എ.എസ്.ഐയുടെ ഭര്‍ത്താവ് അറസ്റ്റില്‍.
തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എ.എസ്.ഐയുടെ ഭര്‍ത്താവ് മുത്തൂര്‍ പ്ലാമൂട്ടില്‍ വീട്ടില്‍ നസീര്‍ റാവുത്തറാണ് (53) അറസ്റ്റിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച വൈകീട്ട് ആറോടെ മുത്തൂര്‍ ജങ്ഷനിലാണ് സംഭവം. സ്കൂട്ടറിലെത്തിയ നസീര്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അഖിലിനെ അസഭ്യം പറഞ്ഞ ശേഷം മര്‍ദിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ നസീറിനെ വീടിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
നസീര്‍ തിരുവല്ല ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വിസ, ചെക്ക് തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Third Eye News Live
0