play-sharp-fill
കാണാതായ എഎസ് ഐ തിരിച്ചെത്തി; മാനസിക സമ്മർദ്ദത്തെ തുടർന്നാണ് മാറി നിന്നതെന്നും ഗുരുവായൂരിലുണ്ടായിരുന്നുവെന്നും എഎസ്ഐ ;എസ്എച്ച്ഒ മുതൽ താഴോട്ടുള്ളവർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി സൂചന

കാണാതായ എഎസ് ഐ തിരിച്ചെത്തി; മാനസിക സമ്മർദ്ദത്തെ തുടർന്നാണ് മാറി നിന്നതെന്നും ഗുരുവായൂരിലുണ്ടായിരുന്നുവെന്നും എഎസ്ഐ ;എസ്എച്ച്ഒ മുതൽ താഴോട്ടുള്ളവർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി സൂചന

സ്വന്തം ലേഖകൻ

എറണാകുളം: കൊച്ചി ഹാർബർ സ്റ്റേഷനിലെ എഎസ്ഐ ഉത്തം കുമാർ തിരിച്ചെത്തി. മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് നാട്ടില്‍ നിന്നും മാറിനിന്നതെന്ന് ഉത്തം കുമാര്‍ പറഞ്ഞു.

ഇതിനുള്ള കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ഉത്തം കുമാര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഉത്തം കുമാര്‍ വീട്ടില്‍ തിരിച്ചെത്തിയതോടെ പൊലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

എഎസ്‌ഐയെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് എഎസ്‌ഐ തിരിച്ചെത്തിയത്.

താന്‍ ഗുരുവായൂരില്‍ പോയതാണെന്നും എഎസ്‌ഐ നല്‍കിയ മൊഴിയില്‍ പറയുന്നു. വെള്ളിയാഴ്ച മുതലാണ് ഉത്തംകുമാറിനെ കാണാതായത്.എഎസ് ഐയെ ഇന്ന് കോടതിയിൽ ഹാജരാക്കും

അതേ സമയം അമിത ജോലിഭാരവും, ലീവ് ഇല്ലായ്മയും, അന്യായമായ സ്ഥലം മാറ്റവുമെല്ലാം താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരെ മാനസികമായി തളർത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

ഇലക്ഷനു മുൻപ് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ ഇതുവരെയും സ്വന്തം ജില്ലകളിലേക്ക് മാറ്റിയില്ല. ഇത് മൂലം പലരും മാതാപിതാക്കളേയും കുട്ടികളേയുമൊക്കെ കണ്ടിട്ട് ആഴ്ചകളായി. ഇതു തന്നെയാണ് പലരും മാനസികമായി തളരുന്നതിന് പിന്നിലുള്ള കാരണവും

Tags :