play-sharp-fill
അഷ്ടമുടിക്കായലിൽ ശിക്കാര വള്ളം മുങ്ങി;  കൈക്കുഞ്ഞടക്കം എട്ടുപേരടങ്ങുന്ന സംഘം രക്ഷപ്പെട്ടത് പിന്നാലെ വന്ന ബോട്ട് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ; ഒഴിവായത് വൻ ദുരന്തം

അഷ്ടമുടിക്കായലിൽ ശിക്കാര വള്ളം മുങ്ങി; കൈക്കുഞ്ഞടക്കം എട്ടുപേരടങ്ങുന്ന സംഘം രക്ഷപ്പെട്ടത് പിന്നാലെ വന്ന ബോട്ട് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ; ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ

കൊല്ലം: അഷ്ടമുടിക്കായലിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ശിക്കാര വള്ളം മുങ്ങി അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്നു മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം മൂന്നു കുട്ടികളെയും രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയും ജീവനക്കാരെയും രക്ഷപ്പെടുത്തി. പിന്നാലെ വന്ന സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ ബോട്ടിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലാണ് വള്ളത്തിലെ ജീവനക്കാരടക്കം എട്ടുപേർക്കും ജീവൻ തിരിച്ചുകിട്ടിയത്.

പെരിങ്ങാലത്തിനു തെക്കുപടിഞ്ഞാറ് ഭാഗത്ത് അപകടത്തിൽപ്പെട്ടത്. വള്ളം മുങ്ങുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെപ്പോഴേക്കും വള്ളം പകുതിയിലധികം മുങ്ങിയിരുന്നു. പെട്ടെന്ന് വള്ളത്തിൽ ഉണ്ടായിരുന്ന എട്ടുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോട്ട് ജീവനക്കാരായ സാമുവൽ, രാജു, അജയകുമാർ, കൃഷ്ണൻകുട്ടി, ആദർശ് എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് ആളപായം ഒഴിവായത്. വള്ളം ബോട്ടിൽ കെട്ടിവലിച്ചു കരയ്ക്കെത്തിച്ചു.