സ്വന്തം ലേഖകൻ
തൃശൂർ: അഷ്ടമി രോഹിണി തിരക്കിൽ ഗുരുവായൂർ ക്ഷേത്രം. പിറന്നാൾ ദിനത്തിൽ ഉണ്ണി കണ്ണനെ കാണാൻ പതിനായിരങ്ങളാണ് ഗുരുവായൂരിലേക്ക് ഒഴുകുന്നത്. ഇന്ന് രാവിലെ 9 മണി മുതൽ പ്രസാദ ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമി രോഹിണി നാളിലെ പ്രത്യേകത.
വിവിധ സാംസ്കാരിക, കലാ പരിപാടികളും ഇന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് 5നു സാംസ്കാരിക സമ്മേളനം ദേവസ്വം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും. രാത്രി 7.30 മുതൽ സംഗീത നൃത്ത നാടകവും രാത്രി 10 മുതൽ കൃഷ്ണനാട്ടവും അരങ്ങേറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറൻമുള ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇന്ന് വിശേഷാൽ പൂജ ഉൾപ്പെടെയുള്ള പരിപാടികൾ. പ്രസിദ്ധമായ ആറൻമുള അഷ്മി രോഹിണി വള്ളസദ്യ ഇന്ന് നടക്കും. 11 മണിയോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിനുള്ളിൽ 60,000 പേർക്കും പുറത്ത് 10000 പേർക്കുമാണ് സദ്യ ഒരുക്കുന്നത്. ഒക്ടോബർ 2 വരെ ക്ഷേത്രത്തിൽ വള്ള സദ്യ വഴിപാട് നടക്കും.
ബാല ഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് ശേഭാ യാത്രകൾ നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.