പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്; തനിക്കെതിരെ അപകീര്‍ത്തി പ്രചാരണം, മകന്‍റെ ചിത്രം ഉപയോഗിച്ചെന്നും ആരോപണം, നിയമ നടപടി തുടങ്ങിയതായി അറിയിച്ച്‌ അഷ്റഫ് താമരശ്ശേരി

Spread the love

ദുബൈ: യുഎഇയില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. തനിക്കെതിരെ അപകീർത്തികരമായി പ്രചാരണം നടത്തിയ ആള്‍ക്കെതിരെ നിയമ നടപടി തുടങ്ങിയതായി ഈ രംഗത്ത് പ്രവർത്തിക്കുന്ന അഷ്റഫ് താമരശേരി അറിയിച്ചു.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിനൊപ്പം മറ്റ് ക്രിമിനല്‍ നടപടികളും സ്വീകരിക്കുമെന്നാണ് അറിയിപ്പ്. തന്‍റെ മകന്‍റെ ചിത്രം വെച്ച്‌ തെറ്റായ പ്രചാരണം നടത്തിയെന്നും അഷ്ടറഫ് താമരശേരി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയരേ….

ഏതാനും വർഷങ്ങളായി മയ്യിത്ത് പരിപാലനവും അനാഥ മയ്യിത്തുകൾ ഏറ്റെടുത്ത് അവരവരുടെ വിശ്വാസപ്രകാരവും നിയമപരിധിക്കുള്ളിൽ നിന്ന് കൊണ്ടും ആ മൃതശരീരങ്ങൾ സംസ്കരിച്ചും. നാട്ടിലുള്ള ഉറ്റവർക്കും ഉടയവർക്കും കാലതാമസം വരാതെ എത്തിച്ചു നൽകിയും,

ഇനി മരിച്ചവർക്ക് മാത്രമല്ല ജീവിച്ചിരിക്കുന്നവർക്കും നിരവധി സേവനങ്ങൾ എന്നാൽ കഴിയുന്നതും. എന്നെ കൊണ്ട് കഴിയാത്തത് അതിന് കഴിവുള്ളവരെ സമീപിച്ച് അവർ വഴി ആ സഹായം എത്തിച്ചു നൽകുകയും ചെയ്യുന്നു.

കൂടാതെ നിരവധി മൃതശരീരങ്ങൾക്ക് കൂടെ അനുഗമിക്കാൻ ആളില്ലാത്തതിന്റെ പേരിൽ ആ മൃതശരീരൾക്കൊപ്പം അനുഗമിച്ച് നിരവധി സംസ്ഥാനങ്ങളിൽ എത്തിച്ച് കുടുംബങ്ങൾക്ക് കൈമാറിയിട്ടുമുണ്ട്.

ഈ സേവനങ്ങളെല്ലാം വിളിച്ച് പറയുന്നത് അരുതാത്തതാണെന്നും, അതിന്റെ ആവശ്യകഥയില്ലെന്നും അറിയാം. പക്ഷേ ചിലഘട്ടങ്ങളിൽ അതൊക്കെ പറയാൻ നിർബന്ധിതനാവുകയാണ്.

എന്റെ ഈ സേവന കാലയിളവിൽ എന്നെ സ്നേഹിക്കാനും പിന്തുണ നൽകാനും വലിയൊരു ജനസമൂഹം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും, എന്റെ ഈ ഉദ്യമത്തിൽ നിന്നും എന്നെ നിരുത്സാഹപ്പെടുത്തി. എന്നെപ്പറ്റി ഇല്ലാത്ത ദുരാരോപണങ്ങൾ പടച്ചു വിടാനും സമൂഹ മാധ്യമങ്ങളിൽ ചിലർ കച്ചകെട്ടിയിറങ്ങുമ്പോൾ ഞാൻ അനുഭവിക്കുന്ന മാനസിക വിഷമങ്ങൾ വിവരണാതീതമാണ്.

ഇപ്പോൾ ഞാൻ ഭയങ്കര സംഭവം’ ആണെന്ന് സ്വയം പറഞ്ഞു നടക്കുന്ന ഒരു വ്യക്തി തികച്ചും

അകാരണമായും ഒരു തെളിവിന്റെ അടിസ്ഥാനമില്ലാതെയും നടത്തി വരുന്ന ആരോപണങ്ങൾ എന്തിനാലാണെന്ന്

മനസ്സിലാകുന്നില്ല. ഈ കാലയിളവിൽ 16000 ത്തിന് മുകളിൽ മയ്യിത്തുക്കളെ ഒരു കാലതാമസവും വരുത്താതെ നാട്ടിലെത്തിക്കാനും, സംസ്കരിക്കാനും കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ഒരു നിസ്സാര കാര്യമല്ല എന്നുള്ളത് ആ വ്യക്തിക്ക് മനസ്സിലാകണമെങ്കിൽ ഒരു മൊബൈൽ ക്യാമറയും കയ്യിൽ പിടിച്ച് FB യിലിരുന്ന് കമന്റ്സും ലൈകുകളും എണ്ണിയിരുന്നാൽ മനസ്സിലാകില്ല.

ഇത് പോലെയുള്ള എന്തെങ്കിലും പ്രവർത്തനങ്ങളിൽ സജീവമായാലേ ആ ഭയങ്കര സംഭവം’ എന്ന വ്യക്തിക്ക് മനസ്സിലാകു ഈ മയ്യിത്തുകളോട് ഏതെങ്കിലും തരത്തിൽ നീതികേട് കാണിച്ചാൽ തീർച്ചയായും നാളെ അല്ലാഹുവിന്റെ മുന്നിൽ ഞാൻ ഉത്തരം നൽകേണ്ടവനാണെന്ന ഉത്തമ ബോധ്യവും അതിൽ വിശ്വസിക്കുന്നവനുമാണ് ഞാൻ ഏതായാലും എനിക്കെതിരെ എയ്യുന്ന അമ്പുകളെ നേരിടാഞ്ഞാലോ, മറുപടി നൽകാതിരുന്നാലോ സമൂഹത്തിന് മുന്നിൽ ഞാനൊരു കുറ്റവാളി പരിവേഷത്തിൽ കാലം തള്ളി നീക്കേണ്ടി വരും.

അത് കൊണ്ട് ഒരു വീഡിയോ എടുത്ത് സോഷ്യൽമീഡിയയിലൂടെ ഒരു വാക്കുതർക്കത്തിനോ ശബ്ദകോലാഹങ്ങൾക്കോ താത്പര്യമില്ല. ശക്തമായ നിയമപോരാട്ടത്തിനായി ഇറങ്ങുകയാണ്. ഈ വ്യക്തികളിൽ പെട്ടഒരാൾ പ്രത്യേക സീസണിലും നിരവധി ആളുകളെയാണ് സോഷ്യൽ

മീഡിയയിൽ അപകീർത്തിപ്പെടുത്തുന്നത് കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട് പാവം പ്രവാസികളെ പോലും പരിഹസിക്കുന്ന രീതിയിലാണ് ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.

എനിക്കെതിരെ അയാൾ നടത്തിയ അപകീർത്തികരമായ പോസ്റ്റിന് പ്രഗത്ഭനായ അഭിഭാഷകൻ വഴി ലീഗൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു കോടി രൂപ നഷ്ട്ടപ്പരിഹാരത്തിനും മറ്റ് ക്രിമിനൽ കേസുകളുമായും മുന്നോട്ട് പോകും. കൂടാതെ 13 വയസ്സുള്ള എന്റെ മകന്റെ ഒരു വീഡിയോ അയാളുടെ വീഡിയോക്കൊപ്പം ചേർത്ത് വെച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്

അതിഗുരുതരമായ തെറ്റാണ്. എല്ലാവരുടെയും എന്നോടുള്ള വിശ്വാസവും സ്നേഹവും തുടരുക….

എല്ലാവർക്കും അള്ളാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ

അഷ്‌റഫ്‌ താമരശ്ശേരി