
കരുണ മ്യൂസിക് കൺസേർട്ട് എന്ന പരിപാടിയിലൂടെ ആഷിഖ് അബുവും റിമയും സമാഹരിച്ച പണമെവിടെ…! ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ല ; താരദമ്പതികൾക്കെതിരെയുള്ള തെളിവുകൾ പുറത്തു വിട്ട് സന്ദീപ് ജി.വാരിയർ
സ്വന്തം ലേഖകൻ
കൊച്ചി: താരദമ്പതികളായ ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ ഗുരുതര ആരോപണവുമായി സന്ദീപ് ജി. വാരിയർ രംഗത്ത്.
തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്ത്‌വിട്ടത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാനെന്ന വാഗ്ദാനവുമായി ഇവർ നടത്തിയ ‘കരുണ മ്യൂസിക് കൺസേർട്ട്’ എന്ന പരിപാടിയിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് സന്ദീപ് പറയുന്നത്. ഇത് സംബന്ധിച്ച് വിവരാവകാശ രേഖയുടെ പകർപ്പും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്. ഈ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയിട്ടില്ല. ഒരു ദേശീയ ദിനപത്രവും ഇതു സംബന്ധിച്ച് വാർത്ത നൽകിയിട്ടുണ്ടെന്നും സന്ദീപ് പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0