
പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ട്രാവിസ് ഹെഡിന്റെ അതിവേഗ സെഞ്ചുറി ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചു.
ആദ്യ ടെസ്റ്റില്‍ ചരിത്രം കുറിച്ച് ഓസ്ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ്. മത്സരത്തില്‍ 69 പന്തില്‍ സെഞ്ചുറി നേടിയാണ് ഹെഡ് റെക്കോഡിട്ടത്. ഒരു ടെസ്റ്റിന്റെ നാലാം ഇന്നിങ്സിലെ അതിവേഗ സെഞ്ചുറിയാണ് ഹെഡിന്റേത്. ഹെഡിന്റെ സെഞ്ചുറിയുടെ ബലത്തില്‍ രണ്ടാം ദിനം തന്നെ ഓസീസ് ഇംഗ്ലണ്ടിനെ തകര്‍ത്തു.
69 പന്തില്‍ മൂന്നക്കം തൊട്ട ഹെഡ് 83 പന്തില്‍ 123 റണ്‍സെടുത്താണ് പുറത്തായത്. അതോടെ ഒട്ടേറെ റെക്കോഡുകള്‍ താരം സ്വന്തം പേരിലാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഓപ്പണിങ് ബാറ്ററുടെ അതിവേഗ സെഞ്ചുറിയെന്ന റെക്കോഡിനൊപ്പം ഹെഡ് എത്തി. 2012-ല്‍ ഓസീസ് താരം ഡേവിഡ് വാര്‍ണറും 69 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. 54 പന്തില്‍ മൂന്നക്കം തികച്ച മുന്‍ കിവീസ് താരം ബ്രണ്ടന്‍ മക്കല്ലമാണ് ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയ താരം.
ആഷസിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമാണ് ഹെഡിന്റേത്. 2006-ല്‍ മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് 57 പന്തില്‍ സെഞ്ചുറി തികച്ചിരുന്നു. ആഷസ് ടെസ്റ്റിന്റെ നാലാം ഇന്നിങ്സില്‍ ഒരു ഓപ്പണര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയാണ് ഹെഡിന്റെ 123 റണ്‍സ്.
രണ്ട് ദിനംകൊണ്ട് അവസാനിച്ച ടെസ്റ്റില്‍ ആകെ എറിഞ്ഞത് 847 പന്തുകളാണ്. ഓസ്ട്രേലിയന്‍ മണ്ണിലെ ദൈര്‍ഘ്യം കുറഞ്ഞ ആഷസ് ടെസ്റ്റാണിത്.
ഇതിലെ റെക്കോഡ് 1888-ല്‍ ഓള്‍ഡ് ട്രാഫഡില്‍ നടന്ന മത്സരത്തിനാണ്. 788 പന്തുകള്‍ മാത്രമാണ് അന്ന് എറിഞ്ഞത്. മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു. അതേവര്‍ഷം തന്നെ ലോര്‍ഡ്സില്‍ നടന്ന ടെസ്റ്റ് 792 പന്തുകളില്‍ അവസാനിച്ചിരുന്നു.




