സ്ഥാനാർഥിയാക്കിയത് അപ്രതീക്ഷിത തീരുമാനമായിരുന്നു; ജനങ്ങളോടൊപ്പം വികസന പ്രവർത്തനം ഏറ്റെടുത്ത് മുന്നോ‌ട്ട് പോകുമെന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഡെപ്യൂട്ടി മേയർ സ്ഥാനാർഥി ആശാനാഥ്

Spread the love

തിരുവനന്തപുരം: സ്ഥാനാർഥിയാക്കിയത് അപ്രതീക്ഷിത തീരുമാനമായിരുന്നു, ജനങ്ങളോടൊപ്പം വികസന പ്രവർത്തനം ഏറ്റെടുത്ത് മുന്നോ‌ട്ട് പോകുമെന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഡെപ്യൂട്ടി മേയർ സ്ഥാനാർഥി ആശാനാഥ്.  കൗണ്‍സിലർമാരുടെ യോഗത്തിലാണ് തന്നോട്പ കാര്യം പറഞ്ഞത്, തീർച്ചയായിട്ടും ഭാരിച്ച ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നത്, ജനങ്ങളോടൊപ്പം വികസന പ്രവർത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുമെന്നും നല്ല രീതിയില്‍ പ്രവർത്തിക്കുമെന്നും പ്രതിപക്ഷമില്ലാതെ നല്ല രീതിയില്‍ പ്രവർത്തനം നടത്താൻ സാധിക്കില്ലെന്നും ആശാനാഥ് പറഞ്ഞു.

video
play-sharp-fill

തിരുവനന്തപുരം കോർപറേഷനില്‍ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസില്‍ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് തീരുമാനം. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ആണ് പ്രഖ്യാപിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികള്‍ക്ക് ആർ ശ്രീലേഖ മധുരം നല്‍കി സന്തോഷം പങ്കുവെച്ചു.