സർക്കാരിന് പരസ്യം നൽകാൻ പണമുണ്ട് : ആശമാർക്ക് നൽകാനില്ല: ആശ സമരം ജില്ലാ തലത്തിൽ തുടരുമെന്ന് പ്രഖ്യാപനം: 21000 രൂപയാക്കുന്നതു വരെ സമരം തുടരും

Spread the love

തിരുവനന്തപുരം: ആശമാർ ജില്ലാ തലത്തില്‍ സമരം തുടരുമെന്ന് കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ.
ഡിമാൻഡുകള്‍ അംഗീകരിക്കും വരെ സമരം തുടരും. തെഴിലാളികളോട് മമത ഇല്ലാത്തെ സർക്കാർ നിലപാടാണിത്.

video
play-sharp-fill

പിണറായി വിജയൻ സർക്കാർ 266 ദിവസം തെരുവില്‍ ഇരുത്തി. 266 ദിവസം സ്ത്രീകള്‍ തെരുവില്‍ ഇരുന്നത് നിസാര കാര്യം അല്ല, ആശ സമരം ലോകത്ത് തന്നെ സ്ഥാനം പിടിച്ച തൊഴിലാളി സമരം ആയി മാറി. ഏറ്റവുമധികം ചൂഷണം നേരിടുന്നത് സ്ത്രീ തൊഴിലാളികളാണ്.

സ്ത്രീകള്‍ നേരിടുന്ന ചൂഷണം പുറത്ത് കൊണ്ടുവരാൻ ആശ സമരത്തിനായി. ഡല്‍ഹിയില്‍ പോയി ചോദിക്കാൻ ആയിരുന്നു സമരത്തോടുള്ള സർക്കാരിന്റെ മറുപടി. അങ്ങനെ പറഞ്ഞ് ഒഴിയാൻ സർക്കാരിനാകില്ല.
21000 രൂപ എന്നത് സർക്കാരിന്റെ പ്രകടന പത്രികയില്‍ ഉള്ള ശമ്പളം. 3 മാസത്തിനിടയില്‍ 2000 രൂപ വർധിപ്പിച്ചു. അത് നേടിയെടുക്കാൻ സമരത്തിനായി. 2000 പോര 21000 രൂപയാക്കി ഓണറേറിയം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്റെ കൈയില്‍ പണം ഇല്ല എന്ന് ആരും വിശ്വസിക്കില്ല. എന്ത് ഞെരുക്കത്തില്‍ ആണെങ്കിലും സർക്കാർ തൊഴിലാളികളെ പരിഗണിക്കണം. സർക്കാരിന്റെ പരസ്യം ചെയ്യാൻ പണം ഉണ്ട്. ഇതെല്ലാം പൊതു ഖജനാവില്‍ നിന്ന് എടുക്കുന്ന പണം .

ഈ പണം പോരെ തൊഴിലാളികള്‍ക്ക് പണം തരാൻ. ജയില്‍ പുള്ളികള്‍ക്ക് 10 ഇരട്ടി തുക ആണ് ഉയർത്തിയത്. ഈ നിലപാട് ആശമാരോടുള്ള വെല്ലുവിളിയാണ്. തെഴിലാളികളോട് മമത ഇല്ല എന്ന സർക്കാർ നിലപാട് ആണ് ഇത്. ആശമാർ ജില്ലാ തലത്തില്‍ സമരം തുടരും. ഡിമാൻഡുകള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് വി.കെ സദാനന്ദൻ കൂട്ടിച്ചേർത്തു.