
ആശാവർക്കർമാർക്ക് ലഭിക്കുന്ന ഓണറേറിയം സർക്കാരിന്റെ ഔദാര്യം, വേതനം നൽകേണ്ടത് കേന്ദ്രസർക്കാർ, സെക്രട്ടറിയേറ്റിനുമുന്നിലല്ല, സമരം നടത്തേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്നും ആശാ വർക്കർ ഫെഡറേഷൻ ജനറൽ സെക്രട്ടറി
തിരുവനന്തപുരം: ആശാവർക്കർമാർക്ക് ലഭിക്കുന്ന ഓണറേറിയം സർക്കാരിന്റെ ഔദാര്യമാണെന്ന് സിഐടിയു.
വേതനം നൽകേണ്ടത് കേന്ദ്രസർക്കാരാണെന്നും സെക്രട്ടറിയേറ്റിനുമുന്നിലല്ല, കേന്ദ്ര സർക്കാരിനെതിരെയാണ് സമരം നടത്തേണ്ടതെന്നും ആശാ വർക്കർ ഫെഡറേഷൻ ജനറൽ സെക്രട്ടറി പിപി പ്രേമ പറഞ്ഞു.
രണ്ടാഴ്ചയോളമായി ആശാവർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തിവരികയാണ്. പലതവണ ആരോഗ്യമന്ത്രിയുമായി ചർച്ചനടത്തിയിട്ടും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം രണ്ടു മാസത്തെ ഓണറേറിയം ധനവകുപ്പ് അനുവദിച്ചിരുന്നു. എന്നാൽ, പകുതിയോളം പേർക്കു മാത്രമാണ് തുക ലഭിച്ചത്. 7,000 രൂപയായ ഓണറേറിയത്തിൽ 500 മുതൽ 1000 രൂപ വരെ കുറഞ്ഞതായി ആശാ വർക്കർമാർ പറയുന്നു.
പ്രതിമാസം ലക്ഷങ്ങൾ ശമ്പളവും, സർവ്വ ആനുകൂല്യങ്ങളും ലഭിക്കുന്നവർക്ക് വീണ്ടും ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ ആശാവർക്കർമാർക്കുനേരെ കണ്ണടയ്ക്കുന്നതിനെതിരെ വിമർശനം ശക്തമാണ്.