‘ജോലി നഷ്ടപ്പെടും’; സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സിഐടിയു വനിതാ നേതാവ്

Spread the love

കോഴിക്കോട്: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വർക്കർമാർക്കെതിരെ ഭീഷണിയുമായി സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.പ്രേമ.

ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രേമ പറഞ്ഞത്. ആശാ വർക്കർമാരെ അണിനിരത്തി കോഴിക്കോട്ടെ ആദായനികുതി ഓഫീസിന് മുന്നില്‍ സി.ഐ.ടി.യു. നടത്തിയ ബദല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ആശമാരെ കേന്ദ്രം തൊഴിലാളികളായി പരിഗണിക്കുന്നില്ലെന്നും ആശമാരുടെ ജോലി ഭാരം വർദ്ധിക്കുന്നുവെന്നും പി.പി. പ്രേമ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശ വർക്കർമാരെ വേണ്ടന്ന് പറഞ്ഞവരാണ് യുഡിഎഫ്. വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് ആശമാർക്ക് വേണ്ടി നിലപാട് എടുത്തത്. കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് ഒരു തുകയും വർധിപ്പിക്കാൻ തയ്യാറായിട്ടില്ലെന്നും പി.പി പ്രേമ പറഞ്ഞു.