
ആശാവര്‍ക്കര്‍മാരുടെ സമരം 37ാം ദിവസത്തിലേക്ക്; വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം; ആദ്യഘട്ടം നിരാഹാര സമരം ഇരിക്കുക മൂന്ന് ആശമാർ
തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം ഇന്ന് മുപ്പത്തിയേഴാം ദിവസം.
ഇന്നലെ നൂറുകണക്കിന് ആശമാർ സെക്രട്ടറിയേറ്റ് ഉപരോധിച്ചിരുന്നു.
സമരം നേരിടാൻ സർക്കാർ പരിശീലന ക്ലാസ് നടത്തിയെങ്കിലും ആരോഗ്യവകുപ്പ് നിർദ്ദേശം തള്ളിയാണ് ആശമാർ സമരത്തില്‍ എത്തിയത്.
മൂന്നാം ഘട്ട സമരത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ നിരാഹാരം സമരം തുടങ്ങുമെന്ന് ആശമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 3 ആശമാർ ആയിരിക്കും ആദ്യഘട്ടം നിരാഹാര സമരം ഇരിക്കുക. സമരം തീർക്കാൻ വീണ്ടും ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0