
രാപ്പകല്‍ സമരം അവഗണിച്ച് സര്‍ക്കാര്‍; ആശവര്‍ക്കര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും; പിന്തുണയുമായി വിവിധ സംഘടനകളും
തിരുവനന്തപുരം : ആശവർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും.
36 ദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ രാപ്പകല്‍ സമരം ചെയ്യുന്ന ആശമാരെ സർക്കാർ അവഗണിക്കുന്നില്‍ പ്രതിഷേധിച്ചാണ് സമരം കടുപ്പിക്കുന്നത്.
രാവിലെ 9.30 ഓടെയാണ് സമരഗേറ്റിന് മുന്നില്‍ ആശമാർ സംഘടിക്കുക.
ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തില്‍ പങ്കാളികളാകും. 36-ാം ദിവസത്തിലേക്ക് എത്തിയ സമരം ഒത്തുതീർപ്പാക്കാൻ, സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരത്തിലേക്ക് ആശമാർ കടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വിവിധ ജില്ലകളില്‍ ആശവർക്കർമാർക്കായി പാലീയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാൻ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. സമരത്തെ പിന്തുണയ്ക്കുന്നവരോടുള്ള വെല്ലുവിളിയാണ് സർക്കാർ നടപടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.