
നിലമ്പൂർ: ആശാവർക്കർമാരുടെ നിലമ്പൂരിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തെ തളളി സിപിഎം.
സമരം ചെയ്യുന്ന ആശ വർക്കർമാർ രാഷ്ട്രീയ പ്രേരിതമായി ഇടതുപക്ഷ വിരുദ്ധരുമായി കൈകോർക്കുന്നവരാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്റെ വാദം. സമരം ചെയ്യുന്ന ആശമാരുടെ ലക്ഷ്യം ജനകീയ സർക്കാരിനെ അട്ടിമറിക്കലാണെന്നും പ്രചരണത്തിനെത്തുന്നതോടെ അവരുടെ രാഷ്ട്രീയ നിലപാട് ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടെ വ്യക്തമാവുമെന്നും എം വി ജയരാജന് പറഞ്ഞു.
സ്വരാജിനെതിരെ പ്രചാരണത്തിനെത്തുന്ന എസ്യുസിഐ പ്രവർത്തകർ നിലമ്പൂരില്‍ വോട്ടില്ലാത്തവരാണ്. അവർ പുറത്തു നിന്ന് വന്ന് യുഡിഎഫിനുവേണ്ടി എത്തി പ്രചാരണം നടത്തുന്നുവെന്നേയുള്ളൂ. തൊഴിലാളികളായ ആശ വർക്കർമാർ ഇപ്പോള്‍ തന്നെ നിലമ്പൂരില്‍ ഇടതു മുന്നണിക്ക് വേണ്ടി പ്രചാരണത്തിലുണ്ട് എന്ന് എംവി ജയരാജൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ജമാഅത്തെ ഇസ്ലാമി ബന്ധം കോണ്‍ഗ്രസിന് വിനയാവുമെന്നും കോണ്‍ഗ്രസിലെ മതേതര ചിന്താഗതിക്കാർ യുഡിഎഫിന് വോട്ടു ചെയ്യില്ല, പ്രതിപക്ഷ നേതാവ് ജമാ അത്തെ ഇസ്ലാമിയെ വെള്ളപൂശുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.