video
play-sharp-fill

ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം ഇന്ന് 68ാം ദിവസത്തിലേക്ക്… നിരാഹാരസമരം മുപ്പതാം ദിവസത്തിലേക്ക് കടന്നു; ആശമാരുമായി ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവർത്തിച്ച് സർക്കാർ; സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനുറച്ച് സമരസമിതി

ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം ഇന്ന് 68ാം ദിവസത്തിലേക്ക്… നിരാഹാരസമരം മുപ്പതാം ദിവസത്തിലേക്ക് കടന്നു; ആശമാരുമായി ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവർത്തിച്ച് സർക്കാർ; സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനുറച്ച് സമരസമിതി

Spread the love

തിരുവനന്തപുരം: വേതന വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം ഇന്ന് അറുപത്തി എട്ടാം ദിവസത്തിലേക്ക് കടന്നു.

സമാന്തരമായി നടക്കുന്ന നിരാഹാരസമരം മുപ്പതാം ദിവസത്തിലേക്കും കടന്നു. ആശമാരുമായി ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.

ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കമ്മറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല. സർക്കാർ ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് ആശമാരും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ സർക്കാർ മുഖം തിരിഞ്ഞ് നിന്നപ്പോൾ സ്വന്തം നിലയിൽ ആശാ പ്രവർത്തകർക്ക് ഓണറേറിയം കൂട്ടി നൽകാൻ തീരുമാനിച്ച തദ്ദേശ സ്ഥാപന ഭാരവാഹികളെ ഈ മാസം 21 ന് സമര വേദിയിൽ വെച്ച് ആദരിക്കും. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനത്തോട് സർക്കാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.