ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം; പ്രതിമാസ ഇൻസന്റീവ് 2000 ത്തില്‍ നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ച്‌ കേന്ദ്രം

Spread the love

ഡല്‍ഹി: ആശാവർക്കർമാർക്ക് ഒടുവില്‍ ആശ്വാസം.

പ്രതിമാസ ഇൻസന്റീവ് 2000 ത്തില്‍ നിന്ന് 3500 രൂപയായി കേന്ദ്ര സർക്കാർ വർധിപ്പിച്ചു.
ഇതോടെ ഇൻസെന്‍റീവില്‍ ഒറ്റയടിക്ക് 1500 രൂപയുടെ വർധനയാണ് ഉണ്ടായത്.

എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്. അതേസമയം, ആശവർക്കർമാരുടെ വേതനവും സേവനവ്യവസ്ഥകളുമുള്‍പ്പെടെ ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്വം സംസ്ഥാനസർക്കാരുകള്‍ക്കാണെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച്‌ 4 ലെ എൻ എച്ച്‌ എം യോഗത്തില്‍ ആശവർക്കർമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. കഴിഞ്ഞ മാർച്ചില്‍ ചേർന്ന മിഷൻ സ്റ്റിയറിങ് ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനമെടുത്തത്.