
ആശാവര്‍ക്കേഴ്സിന്റെ രാപകല്‍ സമര യാത്രയ്ക്ക് ഇന്ന് തുടക്കം; കാസർഗോഡ് നിന്ന് ആരംഭിച്ച് ജൂണ്‍ 17ന് തിരുവനന്തപുരത്ത് മാഹാറാലിയോടെ അവസാനിക്കും
തിരുവനന്തപുരം: കേരള ആശാ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന രാപകല്‍ സമര യാത്രയ്ക്ക് ഇന്ന് തുടക്കം. കാസർഗോഡ് നിന്ന് ആരംഭിച്ച് ജൂണ്‍ 17ന് തിരുവനന്തപുരത്ത് മാഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ആശാവർക്കേഴ്സ് തുടരുന്ന അനിശ്ചിതകാല സമരത്തിന്റെ 85 ആം ദിവസമാണ് രാപകല്‍ സമര യാത്ര ആരംഭിക്കുന്നത്. കാസർഗോഡ് നിന്ന് ആരംഭിച്ച് 45 ദിവസം നീണ്ടുനില്‍ക്കുന്ന സമരജാഥ സാമൂഹ്യപ്രവർത്തകൻ ഡോക്ടർ ആസാദ് ഉദ്ഘാടനം ചെയ്യും. കേരള ആശാ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദുവാണ് യാത്ര നയിക്കുന്നത്.
ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുക,വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കുക,പെൻഷൻ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. ആവശ്യങ്ങള്‍ പരിഗണിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ആശാ വർക്കേഴ്സ്. സമര യാത്രയ്ക്കൊപ്പം സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരവും തുടരും. സമര യാത്രയുടെ പശ്ചാത്തലത്തില്‍ നിരാഹാര സമരം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
