ആശാ വര്‍ക്കര്‍മാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ച്‌ ഇന്ന്; ഓണറേറിയം വർധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ  ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാർച്ച്

Spread the love

തിരുവനന്തപുരം: ആശാവർക്കർമാർ ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച്‌ നടത്തും. രാവിലെ പത്തിന് പിഎംജി ജംഗ്ഷനില്‍ നിന്ന് മാർച്ച്‌ ആരംഭിക്കും.

video
play-sharp-fill

ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നാവശ്യപ്പെട്ടാണ് ക്ലിഫ് ഹൗസ് മാർച്ച്‌.

ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് പ്രകാരമുള്ള ശിപാർശകള്‍ പോലും നടപ്പിലാക്കാൻ സർക്കാർ തയാറാകുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് വർഷം പൂർത്തിയായവർക്ക് 1,500 രൂപയും അല്ലാത്തവർക്ക് 1,000 രൂപയും വർധനവ് ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും വർധന വരുത്തിയാല്‍ അതുമൂലം സർക്കാരിനുണ്ടാകാൻ പോകുന്ന സാന്പത്തിക ഭാരത്തിനാണ് റിപ്പോർട്ട് ഊന്നല്‍ നല്‍കുന്നത്.

എട്ട് മാസമായി മഴയിലും വെയിലത്തും സമരം ചെയ്യുന്ന ആശമാരെ സർക്കാർ വീണ്ടും നിരാകരിക്കുകയാണെന്നും സമരക്കാർ പറഞ്ഞു.