സിഗരറ്റു വലിക്കാന്‍ പഠിപ്പിച്ചത് ജോജു ജോര്‍ജ്ജ് ; സിഗരറ്റുവലിയില്‍ മുദ്ര, എക്‌സ്പ്രഷന്‍ ഒക്കെ ശ്രദ്ധിക്കണം; അനുഭവം പങ്കുവെച്ച് ആശ ശരത്ത്‌

Spread the love

മലയാളികളെ മുഴുവൻ കൈ പിടിയിൽ ഒതുക്കാൻ സാധിച്ച നായികയാണ് ആശ ശരത്ത്. ടെലിവിഷനിലൂടെ കടന്നുവന്ന മറ്റൊരു നടിയ്ക്കും ആശ ശരത്തിനു കിട്ടിയ പിന്തുണ കിട്ടിക്കാണില്ല.. കുങ്കുമപ്പൂവ് എന്ന പരമ്പരയിലെ പ്രൊഫസര്‍ ജയന്തിയായി എത്തിയാണ് ആശ ശരത്ത് മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്. പരമ്പരയും ആശയുടെ കഥാപാത്രവും ശ്രദ്ധ നേടിയതോടെ ആശ ശരത്ത് എന്ന നടി മലയാള സിനിമയിലേക്കും പടർന്നു പന്തലിച്ചു.

പിന്നാലെ നിരവധി സിനിമകളിലൂടെ ആശ ശരത്ത് സിനിമാ ലോകത്തും താരമായി മാറുകയായിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളം, ദൃശ്യം, എന്നീ സിനിമകളിലൂടെ സിനിമാ മേഖലയിൽ കാലുറപ്പിച്ചു. ഇപ്പോഴിതാ പാപ്പനിലൂടെയും കയ്യടി നേടുകയാണ് ആശ ശരത്ത്.

“പീസ്” എന്ന സിനിമയാണ് ആശയുടെ പുതിയ സിനിമ. ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമാണ് പീസിലെ വേഷമെന്നാണ് ആശ പറയുന്നത്. “താന്‍ ഇതുവരെ ചെയ്തത് ഒന്നില്ലെങ്കില്‍ ഭയങ്കര ദേഷ്യം, അല്ലെങ്കില്‍ പാവം ക്യാരക്ടറായിരുന്നുവെന്നാണ് ആശ ശരത്ത് പറയുന്നത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എന്നാല്‍ പീസില്‍ കുരുത്തം കെട്ട ജലജയെയാണ് താന്‍ അവതരിപ്പക്കുന്നത് എന്നാണ് ആശ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലജയുടെ കൈയിലിരുപ്പ് അത്ര ശരിയല്ലെന്നും കല്യാണം കഴിച്ചില്ലേലും കുഴപ്പമില്ലെന്ന ലൈനാണെന്നും ഇപ്പോഴത്തെ യോയോ കഥാപാത്രമാണ് ജലജയെന്നും ആശ ശരത്ത് പറയുന്നു. വീട്ടിലെ ഊണ് പരിപാടിയുടെ മറവില്‍ ചില കള്ളത്തരങ്ങളൊക്കെ ചെയ്യുന്ന കഥാപാത്രമാണ്.

പീസിലെ കോമഡി – സിറ്റുവേഷണല്‍ കോമഡിയാണെന്നും ചളിയാവല്ലേയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും ആശ ശരത്ത് പറയുന്നുണ്ട്. ചിത്രത്തില്‍ തനിക്ക് ചുറ്റും കോമഡിയുടെ രാജാക്കന്മാരായിരുന്നു, സിദ്ധിഖേട്ടനും ജോജുവുമൊക്കെയെന്നും ആശ പറയുന്നുണ്ട്. വലിയ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് പീസ്. സിനിമയില്‍ ഞാന്‍ സിഗരറ്റ് വലിച്ചിട്ടുണ്ട്. മുമ്പ് ബഡ്ഡി എന്ന സിനിമയിലും ഞാന്‍ വലിച്ചിട്ടുണ്ട്. ജീവിതത്തില്‍ വലിക്കുന്നയാളല്ല ഞാന്‍. സിനിമയില്‍ സിഗരറ്റ് വലിച്ചപ്പോള്‍ ഒരുപാട് ഗുരുക്കന്മാരുണ്ടായിരുന്നുവെന്നും ആശ ശരത്ത് പറയുന്നുണ്ട്.

നൃത്തത്തില്‍ അമ്മയാണ് എന്റെ ഗുരു. സിനിമയിലെ സിഗരറ്റ് വലിയില്‍ ഒരുപാട് പേരുണ്ടായിരുന്നു. അതില്‍ ആദ്യത്തെ സിഗരറ്റ് വലി ഗുരു ജോജുവാണ്. ഗുരുക്കന്മാരുടെ അയ്യരുകളിയായിരുന്നുവെന്നണ് താരം പറയുന്നത്. സിഗരറ്റുവലിയില്‍ മുദ്ര, എക്‌സ്പ്രഷന്‍ ഒക്കെ ശ്രദ്ധിക്കണമെന്നാണ് താരം തമാശരൂപേണ പറയുന്നത്. നല്ലവണ്ണം ചുമച്ചുവെന്നും താരം ഓര്‍ക്കുന്നുണ്ട്. ചിത്രം ഏറെ രസകരമായി വന്നിട്ടുണ്ടെന്നാണ് കരുതുന്നത്.

ക്രൈം ത്രില്ലര്‍ സിനിമയാണ് പീസ്. എന്നാല്‍ അതേസമയം തന്നെ തമാശയുണ്ടെന്നും ആശ ശരത്ത് പറയുന്നു. സിനിമ കാണുന്നവര്‍ക്ക് മനസമാധാനം കിട്ടുമെന്നും താരം അവകാശപ്പെടുന്നുണ്ട്. ചിത്രത്തിലെ രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ തനിക്ക് ഇപ്പോള്‍ തന്നെ ചിരി വരുമെന്നും ആശ പറയുന്നു. പീസില്‍ താനില്ലെന്നും തീര്‍ത്തും വ്യത്യസ്തയായ കഥാപാത്രമാണെന്നും ആശ പറയുന്നു.