video
play-sharp-fill

Wednesday, May 21, 2025
HomeMainആശാ ശരത്തിനെതിരെ വ്യാജ വാർത്ത: ' കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോട് പരിഭവം തെല്ലുമില്ല', ആശയുടെ...

ആശാ ശരത്തിനെതിരെ വ്യാജ വാർത്ത: ‘ കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോട് പരിഭവം തെല്ലുമില്ല’, ആശയുടെ ഫേസ്ബുക്ക് പോസ്റ്റ്

Spread the love

 

കൊച്ചി: നടിയും നർത്തകിയുമായ ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാർട്‌ണർഷിപ്പുമില്ലെന്ന വാർത്താകുറിപ്പുമായി കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനി രംഗത്തെത്തി.

തങ്ങളുടെ സ്ഥാപനങ്ങളുമായി ആശാ ശരത്തിനെ ബന്ധിപ്പിച്ച്‌ തെറ്റായ ഓണ്‍ലൈൻ വാർത്തകള്‍ പ്രചരിപ്പിക്കുന്നതിനാലാണ് വാർത്താ കുറിപ്പ് പുറത്തിറക്കിയതെന്നും അവർ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ തന്റെ ഫേസ്ബുക്ക് പേജില്‍ ആശ ശരത്തും വിവരം പങ്കുവച്ചിട്ടുണ്ട്.

‘’നന്ദി….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്നേഹിച്ചവർക്ക്

ഒപ്പം നിന്നവർക്ക്

പ്രിയപ്പെട്ടവരെ,

കഴിഞ്ഞ ദിവസം ചില സമൂഹ മാദ്ധ്യമങ്ങള്‍ വ്യാജ വാർത്തകള്‍ ചമച്ച്‌ നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച്‌ എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു.

കാര്യങ്ങള്‍ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല ! ഒരു സ്ഥാപിത താല്പ്പര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല. ഇനിയും കൂടെയുണ്ടാകണം.

സ്നേഹത്തോടെ..

ആശാ ശരത്ത്’’

സ്പൈസസ് പ്രൊഡ്യൂസർ കമ്പനി  പുറത്തിറക്കിയ കുറിപ്പ്-

ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്ബനി ലിമിറ്റഡ് (SPC Ltd), ഫ്രീ യുവർ മൈല്‍ഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രാണാ ഇൻസൈറ്റ് എന്നീ സ്ഥാപനങ്ങളുമായി സിനിമാ താരം ആശാ ശരത്തിനെ ബന്ധിപ്പിച്ച്‌ തെറ്റായ ഓണ്‍ലൈൻ വാർത്തകള്‍ പ്രചരിപ്പിക്കുന്നതിനാല്‍ ഈ നോട്ടിസ് പ്രസിദ്ധീകരിക്കുന്നതാകുന്നു.

മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ പൂർണമായും ഞങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതാകുന്നു. സിനിമാ താരം ആശാ ശരത്ത് ടി സ‌്ഥാപനങ്ങളുടെ ഉടമസ്ഥയോ, ഷെയർഹോള്‍ഡറോ, ഡയറക്‌ടർ ബോർഡ് അംഗമോ, പ്രമോട്ടറോ, പ്രചാരകയോ അല്ലാത്തതാണ്.

പ്രാണാ ഇൻസൈറ്റ് ആപ്പിന്റെ ഒരു പ്രോഗ്രാമില്‍ നർത്തകിയും, സിനി ആർട്ടിസ്‌റ്റും എന്ന നിലയില്‍ ആശാ ശരത്ത് അതിഥിയായി പങ്കെടുക്കുകയും ഞങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം കൊവിഡ് കാലഘട്ടത്തില്‍ കലാപഠനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നൃത്തം, സംഗീതം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി വിവിധയിനം കലകളുടെ ക്ലാസുകള്‍ ഷൂട്ട് ചെയ്‌ത് കല ഓണ്‍ലൈൻ ആയി അഭ്യസിക്കുന്നതിന് വേണ്ട ക്ലാസുകളുടെ കണ്ടന്റ് നല്‍കി എന്നതല്ലാതെ അവർക്ക് ഞങ്ങളുടെ സ്ഥാപനങ്ങളുമായി യാതൊരു പങ്കാളിത്തവും ഇല്ലാ എന്ന വിവരം അറിയിക്കുന്നു.

ഞങ്ങളുടെ മേല്‍ പറഞ്ഞ സ്‌ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന രീതിയില്‍ അപകീർത്തികരമായ വ്യാജ വാർത്തകള്‍ പ്രചരിച്ചതില്‍ അവർക്കുണ്ടായ മനോവിഷമത്തില്‍ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments