video
play-sharp-fill

വരിഞ്ഞു മുറുക്കിയ ക്യാൻസറിനെ കരളുറപ്പ് കൊണ്ട് നേരിട്ട ആശയുടെ അതിജീവനം ; ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വീഡിയോകള്‍ ചെയ്ത് സോഷ്യല്‍മീഡിയയില്‍ വൈറലായി ; റീച്ചും, വ്യൂവേഴ്‌സും കൂടിയതോടെ വേദനകള്‍ മറന്ന് ജീവിതം പതിയെ തിരിച്ചുപിടിച്ചു ; ”എന്ത് വന്നാലും നിരാശരാകാതെ, പോസിറ്റീവാകണം,  മാർഗം കണ്ടെത്തി സന്തോഷം കണ്ടെത്തണം ; സിനിമയില്‍ അഭിനയക്കണമെന്ന മോഹവുമായി കറുകച്ചാൽ സ്വദേശി ആശ

Spread the love

കോട്ടയം : വരിഞ്ഞു മുറുക്കിയ ക്യാൻസറിനെ കരളുറപ്പ് കൊണ്ട് നേരിട്ട ആശയുടെ അതിജീവനം.

2021 മേയ് 5, അന്നാണ് ആശയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്തിയ ദിനം.

കൂടെക്കൂടെയുണ്ടാകുന്ന വയറുവേദനയ്ക്ക് ചികിത്സതേടാൻ തീരുമാനിച്ചു. വിശദപരിശോധനയിലാണ് ക്ഷണിക്കാത്ത അതിഥിയായി ഒരാള്‍ ഒപ്പം കൂടിയെന്ന സത്യം അറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂട്രസില്‍ ക്യാൻസർ. ആദ്യം ഒന്നും പകച്ചു. ഇതിനിടെ ജീവിതപങ്കാളിയും കൈയൊഴിഞ്ഞതോടെ ആകെ തകർന്നു. പക്ഷേ സുഹൃത്തുക്കള്‍ കട്ടയ്ക്ക് ഒപ്പം നിന്നു. ഇതിനിടെ എന്തും നേരിടാനുള്ള മനക്കരുത്ത് ആർജ്ജിച്ചു. വേദനകള്‍ മറന്ന് ജീവിതം പതിയെ തിരിച്ചുപിടിക്കാനുള്ള ശ്രമമായി. കീമോയും, സർജറിയുമായി ആശുപത്രിവാസം.

തഴച്ചുവളർന്ന മുടികള്‍ പൊഴിയാൻ തുടങ്ങി. നിരാശ പടർന്നെങ്കിലും ഷോർട്ട് ഹെയർ സ്റ്റൈലാക്കി. ശാരീരികാസ്വസ്ഥതകള്‍ അലട്ടുമ്ബോഴാണ് റീല്‍സുകള്‍ കണ്ടു തുടങ്ങിയത്. സ്വന്തമായി ചെയ്യണമെന്ന ആഗ്രഹം മനസിലുദിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വീഡിയോകള്‍ ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.

റീച്ചും, വ്യൂവേഴ്‌സും കൂടി. മുഖത്ത് ചിരി തെളിഞ്ഞു. നിരവധി ടെലിഫിലിം ഇതിനോടകം ചെയ്തു. കറുകച്ചാലില്‍ ഡ്രൈവിംഗ് സ്‌കൂളും നടത്തുന്നുണ്ട്. കൂടാതെ ഹെവി വാഹനങ്ങളും, ജെ.സി.ബിയും ഓടിക്കും.

റീല്‍സിലൂടെ നിരവധി സുഹൃദ്‌വലയങ്ങളും ആശ സൃഷ്ടിച്ചു. സ്‌കൂള്‍ ടീച്ചറായിരുന്ന മീനടം സ്വദേശി രേണു ഷാജി, ബ്യൂട്ടിപാർലർ ഉടമയും മണർകാട് സ്വദേശിയുമായ റീന ജെയ്ൻ, പുതുപ്പള്ളി സ്വദേശി സബിത ജോസ് എന്നിവർ ചേർത്തുപിടിച്ചു. റീല്‍സിലെ സഹതാരങ്ങള്‍ കൂടിയാണിവർ. കൂടിക്കാഴ്ചകള്‍ക്കും, യാത്രകള്‍ക്കും, റീല്‍സ് എടുക്കലിനും സമയം കണ്ടെത്തുന്നത് ഒഴിവുവേളകളിലാണ്.

”എന്ത് വന്നാലും നിരാശരാകാതെ, പോസിറ്റീവാകണം. തരണം ചെയ്യാനുള്ള മാർഗം കണ്ടെത്തി സന്തോഷം കണ്ടെത്തണം. സിനിമയില്‍ അഭിനിയക്കണമെന്നതാണ് ആഗ്രഹമെന്നും ആശ