ഹൃദയസ്തംഭനത്തെ തുടർന്ന് പ്രശസ്ത ഗായിക ആശ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

മുംബയ് : ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത ഗായിക ആശ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആശ ഭോസ്‌ലെയെ പ്രവേശിപ്പിച്ചത്.

video
play-sharp-fill

കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന 92 വയസുള്ള ഗായികയ്ക്ക് ഇന്ന് വൈകിട്ടോടെയാണ് ഹൃദയാഘാതം ഉണ്ടായത്.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡോക്ടർ പ്രതീത് സംദാനിയുടെ മേൽനോട്ടത്തിലാണ് ചികിത്സ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിയാ തു അബ് തോ ആജാ,​ ജായിയേ ആപ് കഹാൻ ജായേഗംഗം,​ രംഗീല രേ,​ ഷരാര ഷരാര തുടങ്ങിയ എണ്ണമറ്റ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഇഷ്ടഗായികയായി മാറിയ വ്യക്തിത്വമാണ് ആശ ഭോസ്‌ലെയുടേത്,​