
സമരം കടുപ്പിച്ച് സംസ്ഥാനത്തെ ആശാവർക്കർമാർ; സർക്കാരിന്റെ അവഗണനക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപരോധം ആരംഭിച്ചു
തിരുവനന്തപുരം: സമരം കടുപ്പിച്ച് സംസ്ഥാനത്തെ ആശാവർക്കർമാർ. സർക്കാരിന്റെ അവഗണനക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ ഉപരോധം ആരംഭിച്ചു.
പ്രകടനമായി ആശാവർക്കർമാർ എത്തിയതിനെ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി.
വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്. പ്രധാന ഗേറ്റിൽ എല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. 36-ാം ദിവസത്തിലേക്ക് എത്തിയ സമരം ഒത്തുതീർപ്പാക്കാൻ, സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരത്തിലേക്ക് ആശമാർ കടന്നത്.
Third Eye News Live
0