
ദഹനസംബന്ധമായ പ്രശ്നങ്ങൾ ദൈനംദിന ജീവിതത്തെ ഏറെ ബാധിക്കാറുണ്ട്. ദഹനക്കുറവ്, അസിഡിറ്റി, മലബന്ധം എന്നിവയ്ക്ക് വീട്ടിൽ തന്നെ പിന്തുടരാവുന്ന ചില ലളിതമായ മാർഗങ്ങൾ ഉണ്ട്.
ഭക്ഷണക്രമത്തിൽ മതിയായ അളവിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് വയറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. അത്തരത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കുമ്പളങ്ങ.
ശരീരഭാരം കുറയ്ക്കാം
കാർബോഹൈഡ്രേറ്റും കലോറിയും വളരെ കുറഞ്ഞ അളവില്‍ മാത്രമേ കുമ്ബളങ്ങയില്‍ അടങ്ങിയിട്ടുള്ളൂ. നാരുകള്‍ ധാരാളമുള്ളതിനാല്‍ ഇത് വയറു നിറഞ്ഞതായി തോന്നിക്കുകയും അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. കൂടാതെ, കുമ്ബളങ്ങയിലുള്ള വിറ്റാമിൻ ബി3 ഊർജ്ജസ്വലമായി ഇരിക്കാനും സഹായിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദഹനത്തിന് ഉത്തമം
കുമ്ബളങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. കുമ്ബളങ്ങയില്‍ ഏകദേശം 96% വെള്ളമാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കുമ്ബളങ്ങ ഒരു നല്ല പരിഹാരമാണ്.