
ന്യൂഡൽഹി: ആസിയാൻ ഉച്ചകോടിക്ക് ഇന്ന് തുടക്കം. മലേഷ്യയിലെ ക്വാലലംപൂരിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും.
ആസിയാൻ രാജ്യങ്ങള്‍ക്കു പുറമേ, അമേരിക്കയും ഇന്ത്യയും ജപ്പാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക.
കംബോഡിയയും തായ്‌ലണ്ടും അമേരിക്കയുടെ മധ്യസ്ഥതയിലുണ്ടാക്കിയ സമാധാനകരാർ ഉച്ചകോടിയില്‍ ഒപ്പിടുമെന്ന് ട്രംപ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ പത്തുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി ആസിയാൻ ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നേരത്തെ, തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള തന്റെ വിദേശനയ വ്യാപനത്തില്‍ അദ്ദേഹം ആസിയാന് സ്ഥിരമായി മുൻഗണന നല്‍കിയിരുന്നു.



