video
play-sharp-fill

ഓതറൈസ്ഡ് സർവീസ് സെൻറ്റേഴ്‌സ് അസോസിയേഷൻ കോട്ടയം-പത്തനംതിട്ട-ഇടുക്കി സംയുക്ത ജില്ലാ കമ്മിറ്റി രൂപീകരിച്ചു

ഓതറൈസ്ഡ് സർവീസ് സെൻറ്റേഴ്‌സ് അസോസിയേഷൻ കോട്ടയം-പത്തനംതിട്ട-ഇടുക്കി സംയുക്ത ജില്ലാ കമ്മിറ്റി രൂപീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കേരളത്തിലെ മുഴുവൻ കമ്പനി അംഗീകൃത മൊബൈൽ, ഐറ്റി സർവീസ് സെന്ററുകളുടെ ഐക്യത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയായ എ.എസ്.സി അസോസിയേഷൻ കോട്ടയം-പത്തനംതിട്ട ഇടുക്കി സംയുക്ത ജില്ലാ കമ്മറ്റി രൂപീകരിച്ചു.

സംസ്ഥാന പ്രസിഡന്റ് അനു രമേശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ രക്ഷാധികാരി നൗഷാദ് റോളക്‌സ്, ജില്ലാ പ്രസിഡന്റ് പ്രജിത് ദാമോദർ, ജില്ലാ സെക്രട്ടറി സുജിത് കെ. തോട്ടിൽ എന്നിവരെ തെരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന രക്ഷാധികാരി ഏണസ്റ്റ് തൃശ്ശൂർ, ട്രഷറർ ബബീഷ് കെ.റ്റി, വൈസ് പ്രസിഡന്റുമാരായ രജീഷ് എ.വി, മുഹമ്മദ് നസിം പി, ജോയിന്റ് സെക്രട്ടറിമാരായ പി.കേശവദാസ്, പി.എ നജിം, വിനോദ്കുമാർ കെ.വി, മനോജ് എസ്, രാജേഷ് കെ.എസ്, നിയാസ് കെ.ജെ, തുടങ്ങിയവർ പങ്കെടുത്തു.