ഇഷ്ടികയും കല്ലും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി; പിന്നീട് പ്രതി വീടിനു തീയിട്ടു; ഒരു കുടുംബത്തിലെ രണ്ട് വയസുള്ള കുട്ടിയടക്കം അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാ​ഗ് രാജിൽ ഒരു കുടുംബത്തിലെ രണ്ട് വയസുള്ള കുട്ടിയടക്കം അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൂട്ടക്കൊലപാതകം. ഇഷ്ടികയും കല്ലും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി വീടിനു തീയിടുകയായിരുന്നു. അഞ്ച് പേരുടേയും മൃതദേഹങ്ങൾ തലയ്ക്ക് അടിയേറ്റ നിലയിലാണ് കിടന്നത്.

കേസിൽ പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് വയസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാംകുമാർ യാദവ് (55), ഭാര്യ കുസും ദേവി (52), മകൾ മനീഷ (25), മരുമകൾ സവിത (27), പേരക്കുട്ടി മീനാക്ഷി (2) എന്നിവരാണ് മരിച്ചത്. സംഭവ സമയത്ത് റാംകുമാറിന്റെ മകൻ സുനിൽ (30) വീട്ടിലുണ്ടായിരുന്നില്ല.

സവിതയും മകൾ മീനാക്ഷിയും കിടന്നിരുന്ന മുറിയിലാണ് തീ പിടിത്തമുണ്ടായത്. റാംകുമാറിനും ഭാര്യയ്ക്കും ജീവനുണ്ടായിരുന്നെങ്കിലും അധികം വൈകാതെ മരിച്ചു. പിന്നീടാണ് മനീഷയുടെ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ പ്രയാഗ്‌രാജിലെ ഖവാജ്പുര്‍ മേഖലയിലുള്ള രാംകുമാറിന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചത്. വീട്ടിനുള്ളില്‍ കയറിയ പൊലീസ് സംഘം അഞ്ച് വയസുകാരിയായ കുട്ടിയെ ഒഴികെ മറ്റെല്ലാവരേയും മരിച്ച നിലയിലാണ് പുറത്തെടുത്തത്.