
ബ്ലൗസ് തിരിച്ചിട്ടാൽ നന്നായിരുന്നു; ബി ഗ്രേഡ് സിനിമ പോലുണ്ട് ; ഫോട്ടോഷൂട്ടിന് വിമർശനം; ചുട്ട മറുപടി നൽകി ആര്യ
സ്വന്തം ലേഖകൻ
മിനിസ്ക്രീനിലൂടെ അരങ്ങേറി ബിഗ് സ്ക്രീനിലെത്തി ശ്രദ്ധേയയായ താരമാണ് ആര്യ. കോമഡി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അവതാരകയായും താരം തിളങ്ങി. ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായും ആര്യ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ രസകരമായ സംഭവങ്ങളും ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്കും ആര്യ ഇരയായിട്ടുണ്ട്.
ഇപ്പോഴിതാ ഓണത്തോടനുബന്ധിച്ചുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചുവപ്പ് കരയുള്ള കസവു സാരിയില്‍ അതിസുന്ദരിയായാണ് ആര്യ എത്തിയത്. ബാക്ക്‌ലെസ് ബ്ലൗസ് ആണ് പെയര്‍ ചെയ്തത്. നിരവധി പേര്‍ ചിത്രങ്ങളെ അഭിനന്ദിച്ചെങ്കിലും അശ്ലീല കമന്റുമായി രംഗത്തുവന്നവരും ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ ബ്ലൗസ് തിരിച്ചിട്ടിരുന്നെങ്കില്‍ നന്നായിരുന്നു എന്നുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. എന്നാല്‍ താരം ഈ കമന്റുകള്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒട്ടും മടിക്കേണ്ട, താൻ ധൈര്യമായി ഇട്ടു നടന്നോളൂ. ആരും നിങ്ങളെ ജഡ്‌ജ് ചെയ്യില്ല. അത് നിങ്ങളുടെ ചോയിസാണ് എന്നാണ് ആര്യ മറുപടി നല്‍കിയത്.
മറ്റൊരാള്‍ ആര്യയുടെ ഫോട്ടോഷൂട്ടിനെ ബി ഗ്രേഡ് മൂവികളോടാണ് ഉപമിച്ചത്. ഇതിനും ആര്യ മറുപടി നല്‍കി. ഒരു ഫ്രെയിമിലെ സൗന്ദര്യം അത് കാണുന്ന ആളുകളുടെ കണ്ണിലാണുള്ളത്. അത് നിങ്ങളുടെയും നിങ്ങളുടെ കാഴ്‌ചപ്പാടിനെയും ആശ്രയിച്ചിരിക്കും, ഹാപ്പി ഓണം എന്നായിരുന്നു ആര്യയുടെ മറുപടി.