
തിരുവനന്തപുരം: പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതിയില്‍ തിളങ്ങിയ ആര്യ രാജേന്ദ്രന്‍ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല.
അവര്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറയുക മാത്രമാണ് ചെയ്യുക എന്നാണ് വിവരം. മാത്രമല്ല, മികച്ച പ്രവര്‍ത്തനം ആര്യ നടത്തി എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുള്ള നേതാവായി മാറിയെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
ഈ സാഹച്യത്തില്‍ ആര്യാ രാജേന്ദ്രനെ സിപിഎം നിയമസഭയിലേക്ക് മല്‍സരിപ്പിച്ചേക്കും. രണ്ടു മണ്ഡലങ്ങളില്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആഴ്ചകള്‍ മാത്രമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. അധികം വൈകാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകും. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ സിപിഎം ധാരണയിലെത്തുന്നത്.
22 വയസ് തികയുന്നതിന് മുമ്പാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്റെ മേയര്‍ പദയില്‍ എത്തിയത്. പ്രതിപക്ഷമായ ബിജെപി ഇതിനെതിരെ രംഗത്തുവന്നിരുന്നു. പക്വതയില്ലാത്ത മേയര്‍ എന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനം. എന്നാല്‍ മറ്റേതൊരു മുതിര്‍ന്ന അംഗത്തേക്കാള്‍ മികച്ച പക്വതയില്‍ ആര്യ പ്രവര്‍ത്തിച്ചു എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് പറയുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി വലിയ പരിപാടികള്‍ക്കാണ് തിരുവനന്തപുരം നഗരം സാക്ഷ്യം വഹിച്ചത്. മാത്രമല്ല, ഒട്ടേറെ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. യുവാക്കള്‍ക്കും വയോജനങ്ങള്‍ക്കും ആനന്ദം നല്‍കുന്ന പരിപാടികളും നടത്തി. എല്ലാം ഒന്നിനൊന്ന് മെച്ചമായി എന്ന് സിപിഎം വിലയിരുത്തുന്നു. ആര്യയ്ക്ക് യുവജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത ഉപയോഗപ്പെടുത്താന്‍ സിപിഎം ശ്രമിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭയിലേക്ക് സാധ്യത ഈ മണ്ഡലത്തില്‍
ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള പുരസ്‌കാരങ്ങള്‍ക്ക് മേയര്‍ക്ക് ലഭിച്ചതും അവരുടെ പ്രവര്‍ത്തന മികവല്ലേ കാണിക്കുന്ത് എന്ന് ജോയ് ചോദിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്യ മല്‍സിച്ചേക്കില്ല. മേയര്‍ പദവി ഇനി ജനറല്‍ സീറ്റായി മാറും. അതുകൊണ്ടുതന്നെ മറ്റു ചില നേതാക്കളെ ഈ പദവിയിലേക്ക് ലക്ഷ്യമിട്ട് സിപിഎം മല്‍സരിപ്പിക്കും.
ശിശു ക്ഷേമ സമിതി പ്രസിഡന്റായിരുന്ന എസ്പി ദീപക്, മുന്‍ മേയര്‍ കെ ശ്രീകുമാര്‍, ചാല സുന്ദര്‍, ജെയിന്‍ കുമാര്‍ എന്നിവരെല്ലാം മേയര്‍ സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ളവരാണ്.
ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള കോര്‍പറേഷനില്‍ ഇത്തവണയും തീപാറും പോരാട്ടം കാഴ്ചവയ്ക്കാനാണ് സിപിഎം തീരുമാനം. പ്രചാരണത്തിന് മുന്നില്‍ ആര്യ രാജേന്ദ്രനുമുണ്ടാകും.
അടുത്ത വര്‍ഷം ആദ്യപാദത്തിലാണ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ്. ഈ വേളയില്‍ ആര്യ രാജേന്ദ്രന്‍ മല്‍സരിക്കുമെന്നാണ് വിവരം. നേമം ഉള്‍പ്പെടെയുള്ള രണ്ടു മണ്ഡലങ്ങളില്‍ ആര്യയുടെ പേര് പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ചര്‍ച്ചകള്‍ക്ക് തുടക്കമിടുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്ന് സിപിഎം വൃത്തങ്ങള്‍ പറയുന്നു.




