ആര്യനാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ  വിദ്യാര്‍ത്ഥികളുടെ പടക്കം പൊട്ടിക്കല്‍; കുപ്പിക്കുള്ളിൽ പടക്കം വെച്ച് പൊട്ടിക്കുന്നത് തടയാനാകാതെ യാത്രക്കാരും ജീവനക്കാരും; ഒടുവിൽ പൊലീസ് എത്തിയതോടെ സംഭവിച്ചത്…..!

ആര്യനാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ വിദ്യാര്‍ത്ഥികളുടെ പടക്കം പൊട്ടിക്കല്‍; കുപ്പിക്കുള്ളിൽ പടക്കം വെച്ച് പൊട്ടിക്കുന്നത് തടയാനാകാതെ യാത്രക്കാരും ജീവനക്കാരും; ഒടുവിൽ പൊലീസ് എത്തിയതോടെ സംഭവിച്ചത്…..!

സ്വന്തം ലേഖിക

ആര്യനാട്: ആര്യനാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് അകത്ത് സ്കൂള്‍, കോളേജ്, ഐ.ടി.ഐ വിദ്യാര്‍ത്ഥികൾ പടക്കം പൊട്ടിക്കുന്നത് യാത്രക്കാരെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്നു.

ഡിപ്പോയ്ക്ക് സമീപമുള്ള സ്വകാര്യവ്യക്തികളുടെ വീടുകളിലേക്ക് പോകുന്നതിനുള്ള വഴിയിലാണ് കുപ്പിക്കുള്ളില്‍ പടക്കങ്ങള്‍ വച്ച്‌ അതിശക്തമായ ഉച്ചത്തില്‍ പൊട്ടിക്കുന്നത്. ഡിപ്പോ അധികൃതരും മറ്റ് യാത്രക്കാരും വിദ്യാര്‍ത്ഥികളോട് നിരവധി തവണ പറഞ്ഞിട്ടും അവര്‍ കൂട്ടാക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ ആര്യനാട് പൊലീസ് എത്തി വിദ്യാര്‍ത്ഥികളെ വിരട്ടി ഓടിക്കുകയായിരുന്നു.
ഡിപ്പോയ്ക്കുള്ളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുമ്പോഴാണ് വിദ്യാര്‍ത്ഥികളുടെ ഇത്തരത്തിലുള്ള ഉല്ലാസം.

കൂടുതല്‍ കപ്പാസിറ്റിയുള്ള പടക്കങ്ങള്‍ കുപ്പിക്കുള്ളില്‍ വച്ച്‌ പൊട്ടിച്ചാല്‍ കുപ്പി പൊട്ടിത്തെറിച്ച്‌ അപകടം ഉണ്ടാകുമെന്ന് ഡിപ്പോ അധികൃതര്‍ പറയുന്നു.
പടക്കം പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന തീപ്പൊരി ബസില്‍ വീണാലും വന്‍ ദുരന്തമാണ് ഉണ്ടാവുക.