
സ്വന്തം ലേഖകൻ
ആര്യനാട്: ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷികാഘോഷ പരിപാടികൾ ആരംഭിച്ചു. പകിട്ട് 24 എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ നടക്കും. കവി വിനോദ് വൈശാഖി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആര്യനാട് ലൈൻസ് ക്ലബ്ബും അൽ ഹിബ കണ്ണാശുപത്രിയും സംയുക്തമായി ചേർന്ന് സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു എന്നീ തലങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും കലാ കായിക മത്സരങ്ങളിൽ മികവു പുലർത്തുന്ന സ്കൂളിലെ കുട്ടികളെയും ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.എസ്.സുഗതൻ അധ്യക്ഷനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്യനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിജു മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം എ.മിനി, ബ്ലോക്ക് പഞ്ചായത്തംഗം ഹരി സുധൻ, പ്രിൻസിപ്പൽ സൂസി രാജ്, ഹെഡ്മാസ്റ്റർ രാജികുമാരി തുടങ്ങിയവർ സംസാരിച്ചു.