video
play-sharp-fill

ആര്യൻ ഖാൻ ജയിൽ മോചിതനായി; മോചനം അറസ്റ്റിലായി 27 ദിവസത്തിനു ശേഷം; മകനെ സ്വീകരിക്കാൻ ജയിലിൽ നേരിട്ടെത്തി ഷാരൂഖ് ഖാൻ

ആര്യൻ ഖാൻ ജയിൽ മോചിതനായി; മോചനം അറസ്റ്റിലായി 27 ദിവസത്തിനു ശേഷം; മകനെ സ്വീകരിക്കാൻ ജയിലിൽ നേരിട്ടെത്തി ഷാരൂഖ് ഖാൻ

Spread the love


സ്വന്തം ലേഖകൻ

മുംബൈ: ബോളിവുഡ് തരാം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിൽ മോചിതനായി. ലഹരിപ്പാർട്ടിക്കേസിൽ അറസ്റ്റ് ചെയ്ത ഒരു മാസം തികയാനിരിക്കെയാണ് താരപുത്രൻ ഇന്ന് പുറത്തിറങ്ങിയത്. ഇന്നലെ ജാമ്യ നടപടികൾ പൂർത്തിയാകാതിരുന്നതിനാൽ ഒരു ദിവസം ജയിൽ മോചനം വൈകുകയായിരുന്നു.

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കേസിൽ അറസ്റ്റിലായി മുംബൈ ആർതർ റോഡിലെ ജയിലിൽ കഴിയുകയായിരുന്നു ആര്യൻ ഖാൻ. മകനെ കൂട്ടികൊണ്ട് പോകാൻ ഷാരൂഖ് ഖാൻ ജയിലിന് പുറത്ത് എത്തിയിരുന്നു. താരപുത്രനെ കാണാൻ വൻ ജനാവലിയാണ് ജയിലിന്റെ പുറത്ത് കാത്ത്‌ നിന്നിരുന്നത്. വൻ പോലീസ് സന്നാഹവും സ്ഥലത്ത് ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യത്തിന്റെ പകർപ്പ് കൃത്യ സമയത്ത് ഹാജരാക്കാൻ അഭിഭാഷകർക്ക് ഹാജരാക്കാൻ കഴിയാത്തത് ഇന്നലെ ജയിൽ മോചനം വൈകാൻ കാരണം. കോടതി നടപടികൾ നാല് മണിയോടെ പൂർത്തിയായിരുന്നു. അഞ്ചരയ്ക്ക് മുൻപാണ് ജയിലിൽ പകർപ്പ് എത്തിക്കേണ്ടിയിരുന്നത്. എന്നാൽ അഭിഭാഷകർ എത്തിയപ്പോഴേക്കും വൈകിയിരുന്നു.

ലഹരിപ്പാർട്ടിക്കേസിൽ അറസ്റ്റിലായിരുന്ന ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗളയായിരുന്നു. കർശന ഉപാധികളോടെ മുംബൈ ഹൈക്കോടതി ഇന്നലെയാണ് ജാമ്യം നൽകിയത്. താരപുത്രന് ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിൽ ജൂഹി ചൗള ഒപ്പുവെച്ചു. ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിലെത്തിയാണ് നടി ഒപ്പുവെച്ചത്.