
പുതുപ്പള്ളി: നിലമ്പൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആര്യാടൻ ഷൗക്കത്ത് പുതുപ്പള്ളി പളളിയിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തി.
ചാണ്ടി ഉമ്മൻ എംഎൽഎ സ്ഥാനാർഥിയെ സ്വീകരിച്ചു.
ഫ്രാൻസിസ് ജോർജ് എംപി, കെ സി ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം എത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി തെളിച്ചു പുഷ്പാർച്ചന നടത്തി.
തൻ്റെ പിതാവിനൊപ്പം ഏറെക്കാലം പ്രവർത്തിച്ച ഉമ്മൻചാണ്ടി തനിക്ക് പിതൃതുല്യനായിരുന്നുവെന്നും, അദ്ദേഹത്തിൻ്റെ ഓർമ്മകളെപ്പോഴും തനിക്കൊപ്പമുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
എൽഡിഎഫ് സർക്കാരിൻ്റെ ദുർഭരണവും, നിലമ്പൂരിനോടുള്ള അവഗണനയും വോട്ടായി മാറുമെന്നും യു ഡി എഫ് പ്രചാരണ രംഗത്ത് ഒരുപാട് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
അൻവർ വിഷയത്തിൽ പാർട്ടി മുന്നണി നേതൃത്വം പ്രതികരിക്കും.
എതിർ സ്ഥാനാർഥി കൂടി വരുമ്പോഴാണ് തെരഞ്ഞെടുപ്പിൽ ആവേശവും ചൂടും വരുന്നതെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.