പിതാവിനൊപ്പം നീണ്ട വർഷങ്ങൾ പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹമുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയം ഉണ്ടാകും;പുതുപ്പള്ളി പള്ളിയിലെ കല്ലറയില്‍ പ്രാർഥനകളുമായി ആര്യാടന്‍ ഷൗക്കത്ത്

Spread the love

കോട്ടയം: പിതാവിനൊപ്പം പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ഒപ്പമുണ്ട്. അദ്ദേഹത്തിന്റെ അനുഗ്രഹമുണ്ടെങ്കിൽ വിജയമുണ്ടാകും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹം തേടി പുതുപ്പള്ളി പള്ളിയിലെ കല്ലറയില്‍ പ്രാർഥനയോടെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്.

video
play-sharp-fill

തന്‍റെ പിതാവിനൊപ്പം നിരവധി കാലം പ്രവർത്തിച്ച ഉമ്മൻ ചാണ്ടി തനിക്ക്​ പിതൃതുല്യനായിരുന്നെന്ന്​ ഷൗക്കത്ത് പറഞ്ഞു.‘പിതാവ് ആര്യാടന്‍ മുഹമ്മദുമായി 60 വര്‍ഷം നീണ്ട ആത്മബന്ധമായിരുന്നു ഉമ്മന്‍ ചാണ്ടി സാറിന്. ബാപ്പുട്ടി എന്ന് വാത്സല്യത്തോടെയാണ് എന്നെ വിളിച്ചിരുന്നത്. പിതാവിനോടു നേരിട്ടു പറഞ്ഞാല്‍ നോ പറയുമോ എന്നു പേടിച്ചു പല കാര്യങ്ങളും ഉമ്മന്‍ ചാണ്ടി സാറിന്റെ ശുപാര്‍ശയോടെയാണ് ഞാന്‍ അവതരിപ്പിച്ചിരുന്നത്. ‘

ഉമ്മൻ ചാണ്ടി സാറിന്റെ അനുഗ്രഹമുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയം ഉണ്ടാകും. കേരളത്തിലെ ഒൻപതു വർഷത്തെ ദുരിതപൂർണമായ ഭരണത്തെക്കുറിച്ചു ഈ തിരഞ്ഞെടുപ്പു ചർച്ച ചെയ്യും. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. തിരഞ്ഞെടുപ്പ് ഗോദയെക്കുറിച്ചു വലിയ ശുഭാപ്തി വിശ്വാസമുണ്ട്. കേരളത്തിലെ സർക്കാർ നിലമ്പൂരിനെ അവഗണിച്ചു. യുഡിഎഫ് കൊണ്ടുവന്ന പദ്ധതികൾ ഒന്നും മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല’’ ഷൗക്കത്ത് കൂട്ടിചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലമ്പൂരില്‍ ഞാന്‍ മത്സരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി സാറും പിതാവും ഒപ്പമില്ല. ഇരുവരുടെയും അനുഗ്രഹം തേടി വേണം പത്രിക നല്‍കേണ്ടതെന്നു തീരുമാനിച്ചിരുന്നു. അതിനായി എത്തിയതാണ്. എന്നും സ്‌നേഹ വാത്സല്യങ്ങൾ തന്ന എ.കെ. ആന്റണി സാറിന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട് അനുഗ്രഹം തേടും ’ഷൗക്കത്ത് പറഞ്ഞു.

ചാണ്ടി ഉമ്മൻ എം.എൽ.എ ആര്യാടൻ​ ഷൗക്കത്തിനെ സ്വീകരിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, മുൻമന്ത്രി കെ.സി. ജോസഫ്, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.