‘ഇത് ഗവണ്‍മെന്റ് സ്പോണ്‍സേഡ് മര്‍ഡര്‍’; പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15കാരൻ മരിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ആര്യാടൻ ഷൗക്കത്ത്

Spread the love

നിലമ്പൂർ: വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15കാരൻ മരിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടൻ ഷൗക്കത്ത്.

video
play-sharp-fill

സംഭവം ഗവണ്‍മെന്റ് സ്പോണ്‍സേഡ് മർഡറാണെന്ന് അദ്ദേഹം ആരോപിച്ചു. കെഎസ്‌ഇബിയുടെ അനുവാദത്തോടുകൂടി നടക്കുന്ന സംഭവങ്ങളാണിത്.
വന്യമൃഗ ശല്യത്തിന്‍റെ രക്തസാക്ഷി കൂടിയാണ് അനന്തുവെന്നും ഷൗക്കത്ത് പറഞ്ഞു

സംഭവം രാഷ്ട്രീയമായി ഉപയോഗിക്കുന്നതല്ലെന്നും യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊരു പരിഹാരം ഉണ്ടാകണം. ഓരോ മാസവും ദിവസവും വീതം നടന്നുകൊണ്ടിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോള്‍ ഏഴ് പഞ്ചായത്തിലും വന്യജീവി ആക്രമണ ശല്യം ആളുകള്‍ പറയുന്നു. ജനങ്ങള്‍ക്ക് ജീവിക്കാൻ അവകാശമുണ്ട്. ഇതാണ് നിലമ്പൂരിലെ പ്രധാന പ്രശ്നമമെന്നും തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

9 വർഷം ഭരിച്ച പിണറായി സർക്കാറാണ് ഈ സ്ഥിതിയുണ്ടാക്കിയത്. ഈ പ്രശ്നം തെരഞ്ഞെടുപ്പില്‍ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.