‘എല്ലാം എന്റെ പാര്‍ട്ടി പറയും’; അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്

Spread the love

മലപ്പുറം : എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ നീക്കം നടത്തിയെന്നടക്കമുള്ള പിവി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് നിലമ്ബൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.

അൻവറിന്റെ ഓരോ പരാമർശങ്ങള്‍ക്കും മറുപടി പറയാൻ നിർബന്ധിക്കരുതെന്നായിരുന്നു നമസ്തേ കേരളത്തില്‍ ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം.

‘അൻവർ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഉന്നയിച്ച വിഷയങ്ങള്‍ യുഡിഎഫ് ചർച്ച ചെയ്യും. അൻവറിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്റെ പാർട്ടി പറയും. നൂറ് ശതമാനം കോണ്‍ഫിഡന്‍റാണ്. നിലമ്ബൂർ യുഡിഎഫിന്‍റെ തട്ടകമാണ്. ഇവിടെ ഉണ്ടായ എല്ലാ വികസനവും എന്‍റെ പിതാവ് കൊണ്ടുവന്നതാണ്. കഴിഞ്ഞ രണ്ട് ടേമിലെ വികസന മുരടിപ്പും വന്യമൃഗ ആക്രമണവും എല്ലാം ജനങ്ങളുടെ മുന്നിലുണ്ട്. നൂറ് ശതമാനം കോണ്‍ഫിഡന്‍റായാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. രണ്ട് തവണ യുഡിഎഫിന് നഷ്ടപ്പെട്ട നിലമ്ബൂർ തിരിച്ചു പിടിക്കണമെന്നാണ് കരുതുന്നത്. ഞങ്ങള്‍ എല്ലാ മുന്നൊരുക്കവും നടത്തി തെരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുകയാണ്. നിലമ്ബൂരില്‍ ജീവിക്കുന്ന എന്നെ കുറിച്ച്‌ എന്റെ നാട്ടുകാർക്ക് അറിയാമെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group