കുഞ്ഞാലിവധം ; ആര്യാടന്‍ മുഹമ്മദ് പൊങ്ങിയത് കോട്ടയത്ത്; സംരക്ഷിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, എ.ഐ.സി.സി അംഗം കുര്യന്‍ ജോയിയും
കോട്ടയം: 1969ല്‍ സി.പി.എം എം.എല്‍.എ കുഞ്ഞാലി വെടിയേറ്റു മരിച്ച കേസില്‍ പ്രതിയായതോടെ മലബാറില്‍ നിന്ന് മുങ്ങിയ ആര്യാടന്‍ മുഹമ്മദ് പൊങ്ങിയത് കോട്ടയത്ത്.
ഇതിന് സകല ഒത്താശയും ചെയ്തത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, എ.ഐ.സി.സി അംഗം കുര്യന്‍ ജോയിയും.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തൊഴില്‍ത്തര്‍ക്കത്തെക്കുറിച്ച് സംസാരിക്കാനെത്തിയ കുഞ്ഞാലി വെടിയേറ്റു മരിക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരിലാരോ ആണ് വെടിവച്ചതെങ്കിലും ,കുറ്റം ആര്യാടന്റെ തലയിലായി. ആര്യാടനെ പിടി കൂടാന്‍ പൊലീസ് മലബാറാകെ അരിച്ചുപെറുക്കുമ്ബോള്‍ ,അദ്ദേഹം കോട്ടയത്തെ കോണ്‍ഗ്രസ് നേതാവ് പി.ജി.കുമാരന്റെ വീട്ടിലായിരുന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാപ്പിനോട് ചേര്‍ന്ന വീട്ടില്‍ ആര്യാടന്‍ ഷാപ്പ് ജോലിക്കാരനെപ്പോലെ ഏറെക്കാലം തങ്ങി. ഇടക്കിടെ ഉമ്മന്‍ചാണ്ടിയും കുര്യന്‍ ജോയിയും 555 സിഗററ്റും ഇംഗ്ലീഷ് പത്രങ്ങളുമായി എത്തും.
ഒപ്പം കുഞ്ഞാലി വധക്കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ആര്യാടന് കൈമാറും. ഇടയ്ക്ക് ആര്യാടന്‍ പുറത്തിറങ്ങിയതിനാല്‍ ഒളിസ്ഥലം സി.പി.എം കാര്‍ തിരിച്ചറിഞ്ഞോ എന്ന സംശയത്തിലാണ് കോട്ടയത്ത് നിന്ന് മാറ്റിയത്.